ആസ്തി 4600 കോടി; ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ആലിയയും പ്രിയങ്കയും ദീപികയുമല്ല
ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ആരാണ്? അത് ദീപിക പദുക്കോണോ, പ്രിയങ്ക ചോപ്രയോ, ആലിയ ഭട്ടോ ഒന്നുമല്ല. 90കളിലെ താരമായ ജൂഹി ചൗളയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ കാര്യമായ ബോക്ബസ്റ്റർ സിനിമകളൊന്നും ജൂഹിയുടെ അക്കൗണ്ടിൽ ഇല്ലെങ്കിലും ലോകത്തിലെ സമ്പന്ന നടിമാരുടെ പട്ടികയിൽ ആദ്യപത്തിൽ ജൂഹിയുടെ പേരുണ്ട്. ഹുറൂൺ റിച്ച് ലിസ്റ്റ് 2024ലാണ് ജൂഹിയുടെ പേരുള്ളത്. 4600 കോടിയാണ് ജൂഹിയുടെ ആസ്തി. ബിസിനസ് നിക്ഷേപങ്ങളാണ് ജൂഹിയുടെ ആസ്തി കുത്തനെ വർധിക്കാൻ കാരണം. റെഡ് ചില്ലീസ് ഗ്രൂപ്പിന്റെ സ്ഥാപകയാണ് ഇവർ….