ഗുന്തറിന്റെ രാജകീയ ജീവിതം; 3300 കോടിയിലധികം ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ

3300 കോടിക്കു മുകളിൽ ആസ്തിയുള്ള നായ, ഗുന്തർ ആറാമൻ അങ്ങ് ഇറ്റലിയിലാണുള്ളത്. ഗുന്തറിന്റെ രാജകീയ ജീവിതം ലോകത്തിലെ പല ശതകോടീശ്വരന്മാരോടും കിടപിടിച്ചു നിൽക്കാൻ തക്കവണ്ണമുള്ളതാണ്. പാരമ്പര്യമായാണ് ഗുന്തറിന് ഈ സമ്പത്ത് കിട്ടിയത്. ഒരു ഇറ്റാലിയൻ പ്രഭുവിന്റെ ഭാര്യയായിരുന്ന കാർലോട്ട ലീബെൻസ്റ്റീൻ 1992ൽ തന്റെ മകന്റെ മരണത്തെ തുടർന്ന് സ്വത്തിന് മറ്റ് അവകാശികളാരുമില്ലാത്തതിനാൽ 80 മില്യൻ ഡോളറിന്റെ ആസ്തി വളർത്തുനായ ഗുന്തർ മൂന്നാമന്റെ പേരിൽ എഴുതിവച്ചു. സ്വത്ത് നോക്കി നടത്താനുള്ള ഉത്തരവാദിത്വം പ്രഭു കുടുംബത്തിന്റെ സുഹൃത്തും സംരംഭകനുമായിരുന്ന മൗറീസിയോ…

Read More