
ഫോബ്സിന്റെ ലോകത്തെ പത്ത് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തർ
ഫോബ്സിന്റെ ലോകത്തെ പത്ത് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തർ. ആളോഹരി ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) അടിസ്ഥാനത്തിൽ ആഗോള സമ്പത്ത് വിലയിരുത്തിക്കൊണ്ട് ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ അഞ്ചാം സ്ഥാനത്താണ് ഖത്തറുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെയും ജനങ്ങളുടെ ഉയർന്ന ജീവിതനിലവാരത്തിന്റെയും അംഗീകാരത്തെക്കൂടിയാണ് റിപ്പോർട്ട് പ്രതിഫിലിപ്പിക്കുന്നത്. ഈ വർഷം ആദ്യത്തിൽ ഗ്ലോബൽ ഫിനാൻസ് മാഗസിൻ പുറത്തിറക്കിയ റിപ്പോർട്ടിൽ ഖത്തർ നാലാം സ്ഥാനത്താണ് ഇടം നേടിയിരുന്നത്. എന്നാൽ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) വിവരങ്ങളെ അടിസ്ഥാനമാക്കി 2024 ഏപ്രിലിൽ ഫോബ്സ് ഇന്ത്യയും…