
സ്കൂളിലെ അരി കടത്തിയ സംഭവം ; കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടിക്ക് ശുപാർശ
മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ലക്ഷങ്ങളുടെ അരി കടത്തിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ. അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കാനും ധനകാര്യ പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു. ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പ്രധാനാധ്യാപകനായിരുന്ന ഡി ശ്രീകാന്ത് അധ്യാപകരായ കെ സി ഇർഷാദ്, പി ഭവനീഷ്, ടി പി രവീന്ദ്രൻ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ശുപാര്‍ശ. കുറ്റക്കാരായ അധ്യാപകരില്‍ നിന്ന് പണം…