കേന്ദ്രം സഹായിച്ചില്ലെങ്കിൽ കേരളത്തിൽ അരി വില കൂടും; ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

കേന്ദ്രം സഹായിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അരി വില കൂടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റിൽ വേണമെന്ന് മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യ വകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചർച്ച നടത്തും. എഫ്.സി.ഐയുടെ ഓപ്പൺ മാർക്കറ്റ് സ്കീമിൽ പങ്കെടുക്കാൻ സർക്കാർ ഏജൻസികൾക്ക് അനുമതിയില്ലാത്തത് തിരിച്ചടിയാകും. തീരുമാനം മാറ്റണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോട് പറഞ്ഞു….

Read More

സംസ്ഥാനത്ത് അരി വില കുതിക്കുന്നു;15 മുതൽ 20 ശതമാനം വരെ വർധനവ്

സംസ്ഥാനത്ത് വിവിധ അരി ഇനങ്ങളുടെ വിലയില്‍ 20 ശതമാനം വരെ വർധനവുണ്ടായി. ഓണം ആകുമ്പോഴേക്കും ഇനിയും വില വർധിക്കാനാണ് സാധ്യത.സംസ്ഥാനത്ത് അരിയുടെ വിലയിൽ കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ 15 മുതൽ 20 % വരെ വർധനവാണ് ഉണ്ടായത്. മലബാർ ജില്ലകളില്‍ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരതമ്യേന വിലകുറഞ്ഞ നൂർജഹാൻ അരിക്ക് 10 രൂപയാണ് വർധിച്ചത്. ഒന്നര മാസം മുൻപ് 37 മുതൽ 38 രൂപവരെ ഉണ്ടായിരുന്ന നൂർജഹാൻ അരിക്ക് 39 മുതൽ 40 രൂപവരെയാണ് ഇപ്പോഴത്തെ വില….

Read More