കൊൽക്കത്ത ആർജി കർ ആശുപത്രിയിലെ ബലാത്സം​ഗ കേസ്; ഇരയായ പെൺകുട്ടിയ്ക്ക് നീതി ലഭ്യമാക്കണം, സ‍‍ർക്കാർ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട് ; മമത

കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ബലാത്സം​ഗത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി. സ‍‍ർക്കാർ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കേസിൽ വിധി പറയാൻ മണിക്കൂറുകള്‍ ബാക്കി നിൽക്കെയാണ് പ്രതികരണം. 

Read More

‘മമത സർക്കാരിന് നൽകിയ സമയപരിധി അവസാനിച്ചു’; നിരാഹാര സമരവുമായി ജൂനിയർ ഡോക്ടർമാർ

സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജിൽ പി.ജി. ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം വീണ്ടും കനക്കുന്നു. കൊൽക്കത്തിയിലെ എസ്പ്ലനേഡിൽ പ്രതിഷേധിക്കുകയായിരുന്ന ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച വൈകുന്നേരം മുതൽ നിരാഹാര സമരം ആരംഭിച്ചു. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മമതയുടെ ബംഗാൾ സർക്കാരിന് നൽകിയ 24 മണിക്കൂർ സമയപരിധി അവസാനിച്ചതിന് ശേഷമാണ് സമരം തുടങ്ങിയതെന്ന് ഡോക്ടർമാർ പറയുന്നു. ആറ് ജൂനിയർ ഡോക്ടർമാരാണ് മരണംവരെ നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. നിരാഹാരം നടത്തുന്നവരിൽ ആരും ആർ.ജി.കർ മെഡിക്കൽ കോളേജിൽ നിന്നുള്ളവരല്ല. ഇരയായ…

Read More

ആർ.ജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലടക്കം 3 പേരെ പിരിച്ചുവിട്ടു; സന്ദീപ് ഘോഷിനെ വീണ്ടും പുറത്താക്കി

കൊൽക്കത്ത ആ.ർജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലടക്കം മൂന്നു പേരെ ബംഗാൾ സർക്കാർ പിരിച്ചുവിട്ടു. ജോലിയിൽ പ്രവേശിച്ച് പത്തു ദിവസത്തിനകമാണ് പ്രിൻസിപ്പൽ ഡോ. സുഹൃത പോളിനെ പിരിച്ചുവിട്ടത്. മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ് രാജിവച്ചതിനെ തുടർന്ന് 12-ാം തീയതിയാണ് സുഹൃത ചുമതലയേൽക്കുന്നത്. സുഹൃതയ്ക്ക് പുറമേ വൈസ് പ്രിൻസിപ്പലും ഹോസ്പിറ്റൽ സൂപ്രണ്ടുമായ ബുൾബുൾ മുഖോപാധ്യായെയും ഹൃദ്രോഗ വകുപ്പ് മേധാവി അരുണാഭ ദത്ത ചൗധരിയെയും പിരിച്ചുവിട്ടു. പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ഒരു കൂട്ടം…

Read More