കൊൽക്കത്തയിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; പ്രതിഷേധിക്കുന്നവർ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി

കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് പ്രതിഷേധിക്കുന്നവർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കാത്തതുമൂലം സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്നും കോടതി പറഞ്ഞു. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ സി.ബി.ഐയുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാക്കി. ഇന്റേണുകൾ, റെസിഡന്റ്- സീനിയർ റെസിഡന്റ് ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുൾപ്പെടെ എല്ലാവരുടേയും ആശങ്കകൾ കോടതി രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം കേൾക്കുമന്ന് ചീഫ്…

Read More

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; മുൻ പ്രിൻസിപ്പലിനെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ, ആർ.ജി. കാർ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. സന്ദീപ് ഘോഷ് നൽകിയ മൊഴികളും ആശുപത്രി രേഖകളും തീരെ ഒത്തുപോകുന്നില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു. പതിമൂന്നു മണിക്കൂറാണ് ഇയാളെ സിബിഐ ശനിയാഴ്ച ചോദ്യം ചെയ്തത്. അതേസമയം, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ഡയറി മാതാപിതാക്കൾ അന്വേഷണസംഘത്തിന് കൈമാറി. ഈ ഡയറിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ സഞ്ജയ് റോയുമായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് ഏതെങ്കിലും…

Read More