
സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ച് ചൈന
ലിംഗ വിവേചനത്തിനും ലൈംഗികാതിക്രമത്തിനും എതിരെ സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണം നൽകുന്ന നിയമം ചൈന ഇന്നലെ പാസാക്കിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തില്‍ 30 വർഷത്തിനിടയില്‍ ആദ്യമായാണ് സ്ത്രീ സംരക്ഷണ നിയമം ചൈന പരിഷ്കരിക്കുന്നത്. നിയമം പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്നോളം പുനരവലോകന യോഗം ചേര്‍ന്ന ശേഷം നിയമനിര്‍മ്മാണത്തിനായി പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിച്ചിരുന്ന പരിഷ്കാരങ്ങളാണ് ഇന്നലെ ചൈനീസ് പാര്‍ലമെന്റ് അംഗീകരിച്ച് നിയമമാക്കിയത്. പാവപ്പെട്ട സ്ത്രീകൾ, പ്രായമായ സ്ത്രീകൾ, വികലാംഗരായ സ്ത്രീകൾ…