സൗദിയിൽ വിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതുക്കിയ ചട്ടങ്ങൾ നവംബർ 20 മുതൽ നിലവിൽ വരുമെന്ന് GACA

വിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതുക്കിയ ചട്ടങ്ങൾ 2023 നവംബർ 20 മുതൽ നിലവിൽ വരുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. വിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിലവിലെ ചട്ടങ്ങൾക്ക് പകരമായി പുതുക്കിയ ചട്ടങ്ങൾ ഏർപ്പെടുത്താനുള്ള ഔദ്യോഗിക തീരുമാനത്തിന്റെ ഭാഗമായാണിത്. യാത്രികർക്ക് ശരിയായ രീതിയിലുള്ള കരുതൽ, പിൻതുണ, നഷ്ടപരിഹാരം എന്നിവ ഉറപ്പ് വരുത്തുന്നതിനും അതിലൂടെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മുപ്പതോളം വ്യവസ്ഥകൾ ഈ ചട്ടങ്ങളുടെ ഭാഗമായി നിലവിൽ വരുന്നതാണ്. #الطيران_المدني تُصدر لائحة جديدة…

Read More