‘സിനിമയിറങ്ങി 2 ദിവസത്തിനു ശേഷം നിരൂപണം, വ്ലോഗർമാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണം’; നിർദേശങ്ങളുമായി അമിക്കസ് ക്യൂറി

സിനിമ പുറത്തിറങ്ങി 2 ദിവസത്തിനു ശേഷം മാത്രം ‘വ്‌ലോഗർ’മാർ നിരൂപണം നടത്താൻ തയാറാകണമെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമർശങ്ങളും നടത്താതിരിക്കുക തുടങ്ങി പത്തോളം നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. ‘വ്‌ലോഗർമാർ’ എന്നു വിശേഷിപ്പിക്കുന്ന ‘സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ’മാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കാൻ ഇവയടക്കം ഉൾപ്പെടുത്തി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അമിക്കസ് ക്യൂറി 33…

Read More

‘150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്’: നടൻ അജു വർ​ഗീസ്

സിനിമാ നിരൂപണങ്ങളെ പിന്തുണച്ച് രംഗത്തെത്തി നടൻ അജു വർ​ഗീസ്. പുതിയ ചിത്രമായ ഫീനിക്സിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിനിമാ റിവ്യൂകളെക്കുറിച്ച് അജു വർ​ഗീസ് നിലപാട് വ്യക്തമാക്കിയത്. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്നും അജു വർ​ഗീസ് പറഞ്ഞു. ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അത് മാറാത്തിടത്തോളം കാലം നമ്മൾ സംസാരിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്. ഒരു ഹോട്ടലിൽ കയറി കഴിച്ചിട്ട് ഭക്ഷണം…

Read More

സിനിമാ നിരൂപകരെ നിരോധിക്കണമെന്ന് നടി രഞ്ജിനി

സിനിമ റിവ്യൂ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സിനിമയിലേക്ക് വരുന്നതെന്നും സിനിമാ നിരൂപകരെ നിരോധിക്കണമെന്നും താരം ആവശ്യപ്പെട്ടു. സിനിമാ നിരൂപകർ കാരണമാണ് ആളുകൾ തിയേറ്ററുകളിലേക്ക് വരാത്തതെന്നും മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കവേ രഞ്ജിനി പറഞ്ഞു. സിനിമ ഒരുപാട് പേരുടെ ജീവിതമാർഗ്ഗമാണ്. ഒരുപാട് യൂട്യൂബ് ചാനലുകളിൽ സിനിമയെ മോശമായി ക്രിട്ടിക് ചെയ്യുന്നുണ്ട്. അത് കണ്ടിട്ടാണ് കുറേ ആളുകൾ തിയേറ്ററുകളിൽ പോവാത്തത്. ഒടിടിയല്ല പ്രശ്‌നമെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ; ‘ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ…

Read More