
ഇവരെ കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുന്നത്: സിനിമ നിരൂപകരെ വിമർശിച്ച് ജോയ് മാത്യു
സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍ സിനിമാ നിരൂപണം ആരംഭിച്ചിട്ടുണ്ടെന്നു നടൻ ജോയ് മാത്യു . ‘ശ്രീ മുത്തപ്പന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് റിവ്യൂ ബോംബിനെ പറ്റി ജോയ് മാത്യു സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്ന് അവസരം കിട്ടാതെ പലരും സിനിമ നിരൂപണം തുടങ്ങിയിട്ടുണ്ട്. അത്തരം പല പൊട്ടന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇവരെ കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്….