‘സിനിമ കണ്ടിറങ്ങിയത് അഭിമാനത്തോടെ’; രേഖാചിത്രം കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ

ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം രേഖാചിത്രത്തിന്‍റെ റിവ്യൂവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ രേഖാചിത്രം അത്ഭുതവും ആശ്ചര്യവുമാണ് സമ്മാനിച്ചതെന്ന രാഹുല്‍ പറയുന്നു. മനസ്സിനോട് ചേർന്നു നിൽക്കുന്ന സുഹൃത്ത് എന്നതിനപ്പുറത്തേക്ക് പുതിയ കാലത്ത്  മലയാള സിനിമയെ മുന്നോട്ടു നയിക്കുന്ന സംവിധായകനാണ് ജോഫിൻ ചാക്കോ എന്നും അദ്ദേഹം പറ‍ഞ്ഞു.  രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാക്കുകള്‍ രേഖചിത്രം എന്ന  സിനിമ കാണാൻ തീയറ്ററിൽ പോയത് മുൻവിധിയോടു കൂടി തന്നെയാണ്.അടുത്ത സുഹൃത്തായ ജോഫിന്റെ സിനിമ കാണുക അവനോട്‌…

Read More

റിലീസിന്റെ ആദ്യ ദിവസങ്ങളിൽ റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി: യുട്യൂബിനും ഗൂഗിളിനും നോട്ടിസ് അയച്ച് മദ്രാസ് ഹൈക്കോടതി

സിനിമകൾ റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസമെങ്കിലും റിവ്യൂവർമാരെ നിയന്ത്രിക്കണമെന്നുമുള്ള ഹർജിയിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, തമിഴ്‌നാട് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് സെക്രട്ടറി, യൂട്യൂബ്, ഗൂഗിൾ എന്നിവർക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ് അയച്ചു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസം സിനിമകളുടെ റിവ്യൂ അനുവദിക്കരുതെന്നും അത്തരം റിവ്യൂകൾ പ്രേക്ഷകരുടെ ധാരണയെ കാര്യമായി സ്വാധീനിക്കുന്നുവെന്നും തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.ശിവലിംഗമാണ് ഹർജി നൽകിയത്. സിനിമയെ കുറിച്ചുള്ള നെഗറ്റീവ്…

Read More

മഹാരാഷ്ട്രയിൽ അവലോകനയോഗം വിളിച്ച് രാഹുൽ ഗാന്ധി

ഹരിയാനയിലെ അപ്രതീക്ഷ തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ അവലോകനയോഗം വിളിച്ചു. മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പട്ടോലെ, വിജയ് വഡേട്ടിവാർ, പൃഥ്വിരാജ് ചവാൻ, ബാലാസാഹെബ് തോറാത്ത്, വർഷ ഗെയ്ക്‌വാദ്, രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹരിയാനയിൽ വിജയമുറപ്പിച്ച കോൺഗ്രസിന് അപ്രതീക്ഷിത തോൽവി വലിയ തിരിച്ചടിയായിരുന്നു. 10 വർഷത്തെ ഭരണവിരുദ്ധ വികാരം നേട്ടമാവുമെന്ന് കരുതിയ കോൺഗ്രസിന് ആസൂത്രണത്തിലെ പിഴവാണ് തിരിച്ചടിയായത്. 90 അംഗ സഭയിൽ 48 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസ്…

Read More

പഞ്ചാബ് ഗവർണറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പരിശോധിക്കാൻ കേരളഗവർണറോട് സുപ്രീംകോടതി

കേരള ഗവർണർക്കെതിരായ ഹർജിയിൽ പഞ്ചാബ് ഗവർണറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പരിശോധിക്കാൻ കേരളഗവർണർക്ക് സുപ്രീംകോടതി നിർദേശം. കേരളത്തിന്റെ ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ ദിവസമാണ് ബില്ലുകൾ തടഞ്ഞുവെച്ചു കൊണ്ട് ഗവർണർക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. നിയമസഭ വീണ്ടും ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ നിയമനിർമ്മാണ ഗതിയെ തടസ്സപ്പെടുത്താൻ കഴിയില്ലെന്നും സൂപ്രീം കോടതി നിരീക്ഷിച്ചു. ഈ വിധി ഗവണറോട് വായിക്കണമെന്ന് പറയാൻ രാജ്ഭവൻ സെക്രട്ടറിയോട് കോടതി നിർദേശിച്ചത്….

Read More

‘150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്’: നടൻ അജു വർ​ഗീസ്

സിനിമാ നിരൂപണങ്ങളെ പിന്തുണച്ച് രംഗത്തെത്തി നടൻ അജു വർ​ഗീസ്. പുതിയ ചിത്രമായ ഫീനിക്സിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിനിമാ റിവ്യൂകളെക്കുറിച്ച് അജു വർ​ഗീസ് നിലപാട് വ്യക്തമാക്കിയത്. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്നും അജു വർ​ഗീസ് പറഞ്ഞു. ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അത് മാറാത്തിടത്തോളം കാലം നമ്മൾ സംസാരിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്. ഒരു ഹോട്ടലിൽ കയറി കഴിച്ചിട്ട് ഭക്ഷണം…

Read More

സിനിമ റിവ്യൂ കേസിൽ ഹൈക്കോടതിക്ക് നന്ദി പറഞ്ഞ് നിർമാതാക്കൾ

തിയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ. തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പറഞ്ഞു.  ഭാര്യയുടെ കെട്ടുതാലി പണയം വച്ചുവരെ സിനിമ എടുത്തവർ ഉണ്ട്‌. എന്ത് തോന്നിവാസവും വിളിച്ചു പറയണമെങ്കിൽ വേറെ വല്ല പണിക്കും പോയാൽ പോരെ എന്നും ജി.സുരേഷ് കുമാർ ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം പറയലാണോ എന്നും സുരേഷ് കുമാർ ചോദിച്ചു. ഇത്തരത്തിൽ മോശം റിവ്യു…

Read More

“ധൂമം” : ഹോംബാലായ്‌ പ്രൊഡക്ഷൻസിൻ്റെ പാൻ ഇന്ത്യൻ പുകപടലം

കെ സി മധു  ഹോംബാലായ്‌ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പവൻ കുമാർ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് “ധൂമം”. ഇതിനെ ഒരു പാൻ ഇന്ത്യൻ ചിത്രമെന്നാണ് ഇതിന്റെ അണിയറക്കാർ വിശേഷിപ്പിക്കുന്നത് .നിർമ്മാണവും സംവിധാനവുമൊക്കെ കന്നട ചുവയിലായതിനാൽ “ധൂമം” തീർത്തും ഒരു മലയാള ചിത്രമെന്ന് നെഞ്ചിൽ കൈവച്ച് പറയാനും പറ്റുന്നില്ല. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഒരേ പോലെ കണ്ടാസ്വദിക്കാൻ പറ്റുന്ന വിധത്തിൽ കാശ് കണ്ടമാനം ചെലവഴിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളുടെ ശ്രേണിയിൽ പെടുത്താവുന്ന സിനിമകളെയാണ് പാൻ ഇന്ത്യൻ ചിത്രമെന്നു വിശേഷിപ്പിക്കാറുള്ളത്…

Read More

അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനിക്കണം; ഹൈക്കോടതി

അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാൻ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ നെന്മാറ എം.എല്‍.എ. കെ. ബാബു ചെയര്‍മാനായ ജനകീയ സമിതി നൽകിയ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേൾക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ നിർദേശം.  ആനത്താരയില്‍ പട്ടയം നല്‍കിയ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവും കോടതി ഉന്നയിച്ചു. ആനയെ എങ്ങോട്ടാണ് മാറ്റേണ്ടതെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. പറമ്പിക്കുളം അല്ലാതെ മറ്റു…

Read More

രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും

ലോക്സഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) അവലോകനം ചെയ്യും. രാഹുൽ ഗാന്ധി മാറുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം. എംപിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന തുഗ്ലക് ലെയ്നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്ന് ഇന്നലെ ലോക്സഭാ സെക്രട്ടേറിയറ്റ് നിർദേശം നൽകിയിരുന്നുന്നു. സിആർപിഎഫിന്റെ എഎസ്എൽ (അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈയ്‌സൺ) കാറ്റഗറി ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുലിനുള്ളത്. ഭീഷണിയെ അടിസ്ഥാനമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പാനലാണ് വിഐപികൾക്കുള്ള സുരക്ഷാ വിഭാഗം…

Read More

ചിന്താ ജെറോമിൻറെ പിഎച്ച്ഡി പിൻവലിക്കാനാവില്ല; പരിശോധിക്കാൻ സമിതി

യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സർവകലാശാല പരിഗണിക്കുന്നു. പ്രബന്ധത്തിലെ ഗുരുതര പിഴവുകൾ, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. നൽകിയ പിഎച്ച്ഡി ബിരുദം പിൻവലിക്കാനോ പ്രബന്ധത്തിലെ തെറ്റു തിരുത്താനോ സർവകലാശാല നിയമത്തിൽ വ്യവസ്ഥയില്ല. ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്നു തെറ്റായി എഴുതിയ ഗവേഷണ പ്രബന്ധം സംബന്ധിച്ച പരാതികൾ കേരള സർവകലാശാല വൈസ് ചാൻസലറുടെ (വിസി) ചുമതല വഹിക്കുന്ന ഡോ. മോഹനൻ കുന്നുമ്മൽ പരിശോധിച്ചശേഷമേ തുടർനടപടികൾ ഉണ്ടാകൂ. പ്രബന്ധത്തിൽ…

Read More