ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം ; ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ആവർത്തിച്ച് ഇറാൻ

ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയ്യയെ തങ്ങളുടെ മണ്ണിൽ വെച്ച് കൊലപ്പെടുത്തിയതിനു പ്രതികാരമായി, ഇസ്രായേലിന് നേരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ. ഇസ്രായേൽ പ്രതീക്ഷിക്കാത്ത വിധത്തിൽ ആകാശമാർഗവും കരവഴിയും ആക്രമണം നടത്താമെന്നും ഇറാന്റെ പരമാധികാരത്തിനു മേൽ നടത്തിയ ആക്രമണത്തിനുള്ള ശിക്ഷയായിരിക്കും ഇതെന്നും ഐക്യരാഷ്ട്രസഭയിലെ ഇറാൻ ദൗത്യസംഘത്തെ ഉദ്ധരിച്ച് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച് നടക്കുന്ന ചർച്ചകളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ളതായിരിക്കില്ല തങ്ങളുടെ നടപടിയെന്നും ഇറാൻ വ്യക്തമാക്കി. ‘ഇറാന്റെ പ്രതികരണത്തിന്…

Read More

‘കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരം, കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം’; പത്മകുമാറിന്റെ മൊഴി

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് പിടിയിലായ പത്മകുമാറിന്റെ മൊഴി പുറത്ത്. കുട്ടിയുടെ അച്ഛനോടുളള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. മകളുടെ നഴ്സിം​ഗ് പ്രവേശനത്തിനായി 5 ലക്ഷം നൽകിയിരുന്നു. എന്നാൽ മകൾക്ക് പ്രവേശനം ലഭിച്ചില്ല. മാത്രമല്ല, ആ പണം കുട്ടിയുടെ അച്ഛൻ തിരിച്ചു നൽകിയില്ല. കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പത്മകുമാർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. എന്നാൽ പത്മകുമാറിന്റെ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന്റെ മുഖ്യ ആസൂത്രകൻ പത്മകുമാറാണെന്നും…

Read More