ജസ്‌ന കേസിൽ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ; സിബിഐ പരിശോധിക്കും

ജസ്‌ന തിരോധാനക്കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ സിബിഐ പരിശോധിക്കും. ജസ്‌നയുടെ തിരോധാനവും മുണ്ടക്കയം സ്വദേശിനി വെളിപ്പെടുത്തിയ കാര്യങ്ങളും തമ്മിൽ ഏതെങ്കിലും വിധത്തിലുളള ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ശ്രമം. ഇതിന് മുന്നോടിയായി തിരുവനന്തപുരത്തുളള സിബിഐ സംഘം കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഓഫീസ് വഴി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കാണാതാകുന്നതിന് മുമ്പ് മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയത് ജസ്‌ന തന്നെയാണോ, ജസ്‌നയുടെ തിരോധാനത്തിന് ലോഡ്ജുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും ലോഡ്ജിനെപ്പറ്റി നേരത്തെ…

Read More

‘സിപിഎമ്മിന് ജീർണത ബാധിച്ചു’; പി ജയരാജന് എതിരായ വെളിപ്പെടുത്തലിൽ വിഡി സതീശൻ

പി ജയരാജനെതിരായ വെളിപ്പെടുത്തൽ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന് ജീർണത ബാധിച്ചെന്ന് തങ്ങൾ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. പി ജയരാജന് എതിരായ വെളിപ്പെടുത്തലിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. ഇപ്പോൾ മനു തോമസിന്റെ ജീവന് ഭീഷണിയുണ്ട്. ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കുണ്ട് എന്ന് പറഞ്ഞ ആകാശ് തില്ലങ്കേരി ഇപ്പോൾ പാർട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലാണ്. ആകാശ് തില്ലങ്കേരിക്ക് ട്രോഫി കൊടുത്ത നേതാവാണ്…

Read More

‘വിളിച്ചത് തിരുവഞ്ചൂർ, സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു; മുണ്ടക്കയം പറഞ്ഞതിൽ പകുതി കഥ ശരിയാണ്’; ജോൺ ബ്രിട്ടാസ്

സോളാർ കേസിലെ സമരം ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന മാധ്യപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. ജോൺ മുണ്ടക്കയം പറഞ്ഞതിൽ പകുതി മാത്രമാണ് ശരിയെന്ന് ജോൺ ബ്രിട്ടാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തന്നെ ബന്ധപ്പെട്ടതെന്നും ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തൽ ജോൺ മുണ്ടക്കയത്തിന്റെ ഭാവനയാണെനും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. ‘സമരം അവസാനിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌നാണ് തന്നെ ബന്ധപ്പെട്ടത്. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. ഇന്ന് കോൺഗ്രസിലുള്ള വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായ ചെറിയാൻ ഫിലിപ്പിന്റെ ഫോണിലാണ് ബന്ധപ്പെട്ടത്….

Read More

സുജാതയുടെ ദേശീയ അവാര്‍ഡ് ബാഹ്യഇടപെടലിലൂടെ അട്ടിമറിച്ചു: സിബി മലയില്‍

പരദേശി’ സിനിമയിലെ ‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനത്തിന് ഗായിക സുജാതയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാൻ ജൂറി തീരുമാനിച്ചെങ്കിലും ബാഹ്യഇടപെടലിലൂടെ വിധിനിര്‍ണയം അട്ടിമറിച്ചെന്ന് സംവിധായകൻ സിബി മലയില്‍. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകള്‍ മുൻനിര്‍ത്തി സുഹൃത്തുകള്‍ സംഘടിപ്പിച്ച ‘പി.ടി. കലയും കാലവും’ എന്ന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. “ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികള്‍. പരദേശിക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാര്‍ഡ് കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും…

Read More

എഫ്‌ഐആർ ഇട്ട് അന്വേഷണം നടത്തണം; ജീ ശക്തിധരന്റെ വെളിപ്പെടുത്തൽ ഗുരുതരമെന്ന് ചെന്നിത്തല

ജി ശക്തിധരന്റെ വെളിപ്പെടുത്തൽ വളരെ ഗുരുതരമാണെന്നും എഫ്‌ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസ് തേച്ചു മാച്ച് കളയാൻ എ ഡിജിപിയെ ഏൽപ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണമായതിനാലാണ് ഇത്. കെ സുധാകരനെതിരെ 15 വർഷം മുമ്പുള്ള ആരോപണത്തിൽ കേസെടുത്തില്ലെ പിന്നെന്താ ഈ വെളിപ്പെടുത്തലിൽ കേസ് എടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയുമായി ഒത്തുകളിക്കുകയാണ്. അതാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തത്. സ്വർണക്കടത്ത് മുതൽ ഒത്തുകളിക്കുകയാണ്. അതാണ് പരാതി കിട്ടിയാലേ അന്വേഷിക്കാൻ കഴിയൂവെന്ന് വി മുരളീധരൻ പറഞ്ഞത്….

Read More