അയാളുടെ കാമുകിയാകുമോയെന്ന് ചോദിച്ചു, വീടും ട്രെയ്നറെയും തരാമെന്ന് പറഞ്ഞു; മൈഥിലി പറയുന്നു

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെയാണ് മൈഥിലി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. ഏറെ ശ്രദ്ധ നേടി ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിച്ചത്. പിന്നീട് മലയാളത്തിലെ മുൻനിര നായിക നടിയായി മൈഥിലി മാറി. എന്നാൽ ഒരു ഘട്ടത്തിൽ നടിയെ ലൈം ലൈറ്റിൽ കാണാതായി. ഇന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയാണ് നടി. അമ്മയായ താരം ശക്തമായ കഥാപാത്രങ്ങളുമായി വീണ്ടും സിനിമാ രംഗത്തെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ തനിക്ക് നേരെ ഒരു കാലത്ത്…

Read More

എ.ഡി.എച്ച്.ഡി ഉള്ളതുമൂലം മേക്കപ് കസേരയിൽപ്പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ല; എന്തുകാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ്: ആലിയ ഭട്ട്

മലയാള സിനിമാ താരങ്ങളായ ഫഹദ് ഫാസിലും ഷൈൻ ടോം ചാക്കോയും തങ്ങൾക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ സ്ഥിരീകരിച്ചതിനേക്കുറിച്ച് അടുത്തിടെയാണ് തുറന്നുപറഞ്ഞത്. ഇപ്പോഴിതാ ബോളിവുഡ് താരം ആലിയ ഭട്ട് താനും സമാന അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണെന്ന് പറഞ്ഞിരിക്കുകയാണ്. അല്യൂർ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് ആലിയ ഇതേക്കുറിച്ച് പങ്കുവെച്ചത്. എ.ഡി.എച്ച്.ഡി ഉള്ളതുമൂലം മേക്കപ് കസേരയിൽപ്പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ലെന്ന് ആലിയ പറയുന്നു. ഒരു മേക്അപ് കസേരയിൽ നാൽപ്പത്തിയഞ്ച് മിനിറ്റിൽ കൂടുതൽ താൻ ചെലവഴിക്കില്ലെന്നാണ് ആലിയ പറയുന്നത്. എ.ഡി.എച്ച്.ഡി. ഉള്ളതുകൊണ്ടാണ് തനിക്ക് ഒരിടത്ത് കൂടുതൽ…

Read More

സ്ത്രീകള്‍ ഒരു 10 മിനിറ്റ് എങ്കിലും മാറ്റിവെക്കണം; സുന്ദരിയായിരിക്കുന്നതിന്റെ കാരണം..!; മധുബാല പറയുന്നു

റോജ എന്ന സിനിമയില്‍ കണ്ട അതേ സുന്ദരിയാണ് ഇന്നും മധുബാല എന്ന നടി. വര്‍ഷങ്ങളോളം അഭിനയത്തില്‍ നിന്നും മാറി നിന്നതിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് നടിയിപ്പോള്‍. ഇപ്പോഴും ആ ഭംഗി കാത്തുസൂക്ഷിക്കാന്‍ നടിയ്ക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതിന് പിന്നില്‍ താന്‍ പിന്തുടര്‍ന്ന് പോരുന്ന ചില കാര്യങ്ങളുണ്ടെന്ന് പറയുകയാണ് മധുബാലയിപ്പോള്‍. ‌സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു മധുബാല. സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മധുബാല പറയുന്നതിങ്ങനെയാണ്… ‘പുറത്തു നില്‍ക്കുമ്പോഴും…

Read More

‘നല്ലതിനും ചീത്ത കാര്യത്തിനുമെല്ലാം ജയിലിൽ കിടന്നിട്ടുണ്ട്; സിനിമയിൽ പലരും വിളിക്കാറില്ല’: ധർമജൻ ബോൾഗാട്ടി

മലയാള സിനിമയിൽ നിരവധി ഹാസ്യ കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ധർമജൻ ബോൾഗാട്ടി. ഈയിടെ രണ്ടാം വിവാഹം ചെയ്തു എന്ന പേരിൽ പല തരത്തിലുള്ള ട്രോളുകളായിരുന്നു ധർമജൻ നേരിട്ടത്. പലരും ആ വാർത്ത കണ്ട് തെറ്റായ വ്യാഖ്യാനങ്ങൾ കൊടുത്തിട്ടുണ്ട്. എന്നാൽ ഇരുവരും ഒരു വട്ടം കൂടെ മക്കളുടെ ആഗ്രഹപ്രകാരം വിവാഹം ചെയ്തു എന്നായിരുന്നു ധർമജൻ പറഞ്ഞത്. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ധർമജൻ ടെലിവിഷൻ രംഗത്ത് എത്തുന്നത്. പിന്നീട് ബഡായ് ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. സിനിമയിൽ…

Read More

‘ജയറാം പക്കാ നടനാണ്, അദ്ദേഹത്തിൽ നിന്ന് പ്രത്യേകിച്ച് ഒന്നും കിട്ടില്ല’; എഴുത്ത് കാരൻ റഫീഖ് സീലത്ത്

ഒരേ സമയം കോമഡിയും സീരിയസ് റോളുകളും അനായാസം ചെയ്യാൻ സാധിക്കുന്നൊരാളാണ് ജയറാം. അഭിനയ കാര്യത്തിലും അദ്ദേഹത്തിന്റെ കഴിവ് അസാധ്യമാണ്. ജയറാം പത്മരാജൻ സിനിമകളിലൂടെ മലയാളത്തിലേക്ക് എത്തിയ ആളാണ്. ജയറാം എന്ന നടനെ തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ സഹോദരനാണെന്നാണ് സ്‌ക്രിപ്റ്റ് റൈറ്റർ റഫീഖ് സീലത്ത് പറഞ്ഞത്. മലയാളത്തിൽ ഒരുപിടി സിനിമകൾക്കു വേണ്ടി എഴുതിയ എഴുത്തുകാരനാണ് റഫീഖ്. പഞ്ചപാണ്ടവർ, പടനായകൻ, സുന്ദരി നീയും സുന്ദരൻ ഞാനും, ഭാര്യ വീട്ടിൽ പരമ സുഖം അങ്ങനെ നിരവധി സിനിമകൾ റഫീഖ് എഴുതിയിട്ടുണ്ട്. ജയറാമിനെ കുറിച്ച്…

Read More

പെരുമാറ്റത്തിന് കാരണം എഡിഎച്ച്ഡി, അങ്ങനെയുള്ളവരാണ് ജനശ്രദ്ധ ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നത്; ഷൈൻ ടോം ചാക്കോ

അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് കൃത്യമായി എത്തുന്ന നടനാണ് ഷൈൻ ടോം ചാക്കോ. സിനിമകളിൽ തിരക്കേറുമ്പോഴും ഷെെൻ ടോം ചാക്കോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടാറുണ്ട്. പ്രൊമോഷനെത്തുന്ന ഷൈനിന്റെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്നും അലോസരകരമാണെന്നും അഭിപ്രായം വരാറുണ്ട്. പരിധി വിട്ട സംസാര രീതി, ദേഷ്യപ്പെടൽ, അഭിമുഖം തടസപ്പെടുത്തുന്ന രീതിയിൽ ഇടപെ‌ടൽ തുടങ്ങിയവ ഷൈനിന്റെ അഭിമുഖങ്ങളിൽ പതിവാണ്. അതേസമയം ഷൈൻ ‌ടോം ചാക്കോ പ്രൊമോഷന് എത്തുന്നത് സിനിമകൾക്ക് ജനശ്രദ്ധ ലഭിക്കാൻ ഉപകരിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വിമർശനം ക‌ടുത്തിട്ടും ഷൈൻ…

Read More

മകന് വേണ്ടി ഞാൻ ഇന്നുവരെ ഒരു നിർമ്മാതാവിനെയും സമീപിച്ചിട്ടില്ല; ചെയ്തിട്ടുണ്ടെന്ന് സ്ഥാപിക്ക്, എല്ലാം അവസാനിപ്പിച്ച് വീട്ടിൽ പോകും: സുരേഷ് ഗോപി

സൂപ്പർ സ്റ്റാറുകളുടെ മക്കൾ മറ്റേതെങ്കിലും നടന്മാരുടെ ചാൻസ് തട്ടിപ്പറിച്ചാണോ സിനിമയിൽ അഭിനയിക്കാൻ എത്തുന്നതെന്ന് ചോദിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മകൻ ഗോകുൽ സുരേഷിന് വേണ്ടി ഞാൻ ഇന്നുവരെ ഒരു നിർമ്മാതാവിനെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക് ‘ഈ സൂപ്പർ സ്റ്റാറുകളുടെ മക്കൾ ആരുടെയെങ്കിലും ചാൻസ് തട്ടിപ്പറിച്ച് കയറിയതൊന്നുമല്ലല്ലോ. പിന്നെ എന്റെ മകന് വേണ്ടി എതെങ്കിലും നിർമ്മാതാവിനെ ഞാൻ വിളിച്ചിട്ടുണ്ടോ എന്ന് സ്ഥാപിക്ക്. ഞാൻ എല്ലാം…

Read More

ഗർഭിണിയായപ്പോൾ വിവാഹിതയല്ല; അന്ന് ഒരുപാട് തീരുമാനങ്ങളെടുക്കേണ്ടി വന്നു; അമല പോൾ

വീണ്ടും ശക്തമായി സാന്നിധ്യമായി മാറുകയാണ് അമല പോൾ സിനിമാ രംഗത്ത്. ഇതിനിടെ താരത്തിന്റെ വ്യക്തി ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു. അടുത്തിടെയാണ് നടി അമ്മയായത്. ഇലൈ എന്നാണ് മകന് അമലയും ഭർത്താവും നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയുടെ വിവാഹം. വൈകാതെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും നടി ആരാധകരെ അറിയിച്ചു. വിവാഹത്തിന് മുമ്പേ താൻ ഗർഭിണിയായിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അമല പോൾ. കൈരളി ടിവിയോടാണ് പ്രതികരണം. ആളുടെ (കുഞ്ഞിന്റെ) എൻട്രി തന്നെ മാസ് ആയിരുന്നു. പ്രതീക്ഷിക്കാതെയുള്ള…

Read More

21 ദിവസംകൊണ്ട് തടി കുറച്ചു:  ആ രഹസ്യം വെളുപ്പെടുത്തി മാധവൻ

ഏറെ ആരാധകരുള്ള നടനാണ് മാധവൻ. അഭിനയം കൊണ്ട് മാത്രമല്ല സൗന്ദര്യം കൊണ്ടും കൂടിയാണ് മാധവൻ ആരാധകരെ സ്വന്തമാക്കിയത്. മുടങ്ങാതെ വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ഇന്നും തന്റെ ആരോഗ്യം മാധവൻ കാത്തുസൂക്ഷിക്കുന്നു. താരം ഞെട്ടിക്കുന്ന മേക്കോവർ നടത്തിയ ചിത്രമായിരുന്നു ഇന്ത്യൻ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവചരിത്രം പറയുന്ന ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’. ചിത്രത്തിൽ നമ്പി നാരായണന്റെ വിവിധ കാലഘട്ടങ്ങൾ കാണിക്കുന്ന സമയത്ത് തടി വെച്ച രൂപത്തിൽ മാധവൻ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ വളരെ പെട്ടെന്ന് തന്നെ വണ്ണം…

Read More

വ്യത്യസ്തനായിട്ട് അന്നേ തോന്നിയിരുന്നു, അന്ന് ഷെയ്ന്റെ ഉമ്മ വിളിച്ച് നന്ദി പറഞ്ഞു; സാന്ദ്ര തോമസ്

നടി എന്നതിനേക്കാളും പ്രൊഡ്യൂസർ ആയി ഇരിക്കാനാണ് ഇഷ്ടമെന്ന് സാന്ദ്ര തോമസ് പറഞ്ഞിട്ടുണ്ട്. സാന്ദ്രയുടെ ഏറ്റവും പുതിയ ചിത്രം ലിറ്റിൽ ഹാർട്ട്സ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഷെയ്ൻ നിഗവും മഹിമ നമ്പ്യാരുമാണ്. നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയ സമയത്തും ഷെയ്നിനെ പിന്തുണച്ച് സംസാരിച്ച വ്യക്തിയാണ് സാന്ദ്ര തോമസ്. ഇപ്പോഴും സാമൂഹിക വിഷയങ്ങളിൽ ഷെയ്ൻ എടുക്കുന്ന നിലപാടുകളിലും നേരത്തെ പിന്തുണച്ചതിന്റെയും കാരണം വ്യക്തമാക്കുകയാണ് സാന്ദ്ര. ഇത്ര ചെറിയ പ്രായത്തിലേ എങ്ങനെയാണ് ഇത്തരം വിഷയങ്ങളിൽ ഇത്ര…

Read More