
തീരെ ഇഷ്ടമല്ലാത്ത പ്രൊഫഷനാണിത്, ഒരു ഓപ്ഷൻ ലഭിച്ചാൽ ഞാൻ പോകും; നിത്യ മേനോൻ
ഏവർക്കും പ്രിയങ്കരിയാണ് നടി നിത്യ മേനോൻ. തിരുച്ചിത്രമ്പലം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. എന്നാൽ സിനിമാ രംഗത്തോട് നിത്യക്ക് താൽപര്യമില്ല. അവസരം കിട്ടിയാൽ ഈ രംഗം ഉപേക്ഷിച്ച് പോകുമെന്നാണ് നിത്യ പറയുന്നു. പുതിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ജീവിതത്തിൽ എനിക്ക് ഒരുപാട് വേദനകളുണ്ടായിട്ടുണ്ട്. ചെറുപ്പം മുതൽ വേദനകൾ കണ്ടു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ ഹാപ്പിയായിരിക്കുന്നതിന് കാരണം. ആളുകളെ ശ്രദ്ധിച്ച് തെരഞ്ഞെടുക്കും. സന്തോഷത്തോടെയിരിക്കുന്നത് പ്രധാനമാണെന്ന് മനസിലാക്കി. ദൈവത്തിലൂടയാണ് വേദനയിൽ നിന്നും ഞാൻ പുറത്തേക്ക്…