
വിവാഹത്തിന് രണ്ട് മാസം മുന്‍പ് കാമുകന്‍ ഇഷ്ടമല്ലെന്ന് പറഞ്ഞു: വെളിപ്പെടുത്തി നടി സണ്ണി ലിയോണ്‍
ബോളിവുഡ് താര സുന്ദരി സണ്ണി ലിയോൺ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം കാമുകന്‍ നടത്തിയ ചതിയെക്കുറിച്ചാണ് സണ്ണി ലിയോണ്‍ ഒരു റിയാലിറ്റി ഷോയില്‍ പറഞ്ഞത്. നിശ്ചയിച്ച വിവാഹം നടക്കാന്‍ രണ്ട് മാസം മുമ്പായിരുന്നു സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ പോലും എടുത്ത ശേഷം കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും സണ്ണി ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോൾ തുറന്നു പറഞ്ഞു. ‘എൻ്റെ ഇപ്പോഴത്തെ ഭർത്താവിനെ കാണുന്നതിന് മുമ്പ് ഒരിക്കൽ…