
പേനയെടുത്ത് ഞാൻ നിന്നപ്പോൾ ഡോക്ടർ പറഞ്ഞു ഫാദർ എന്ന് എഴുതാൻ, അത് വലിയൊരു മൊമന്റായിരുന്നു; ആസിഫ് അലി
മലയാളത്തിലെ മികച്ച നടന്മാരുടെ പട്ടികയിലാണ് ആസിഫ് അലിയുടെ സ്ഥാനം. 2024 ആസിഫിന്റെ സിനിമാ ജീവിതത്തിലെ നല്ലൊരു വർഷം കൂടിയായിരുന്നു. റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും വലിയ വിജയമാവുകയും നിരൂപക പ്രശംസ നേടിയവയുമായിരുന്നു. ഈ വർഷം ആദ്യം റിലീസിനെത്താൻ പോകുന്ന ആസിഫ് അലി സിനിമ രേഖാചിത്രമാണ്. സിനിമയുടെ പ്രമേഷനുമായി സജീവമാണ് നടൻ. അത്തരത്തിൽ കഴിഞ്ഞ ദിവസം പ്രമോഷന്റെ ഭാഗമായി നടൻ ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഫാദർഹുഡിലെ ഏറ്റവും മനോഹരമായ എന്നും ഓർത്തുവെക്കുന്ന…