രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്

ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. ഡിജിപിക്കാണ് പരാതി നൽകിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു.

Read More

‘സിദ്ദീഖിനെ വിലക്കണം; റിയാസ് ഖാൻ ഫോണിൽ അശ്ലീലം പറഞ്ഞു’; രേവതി സമ്പത്ത്

നടൻ സിദ്ദീഖിനെതിരെ രൂക്ഷവിമർശനവുമായി ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്ത്. സിദ്ദീഖിനെ സിനിമയിൽനിന്ന് വിലക്കണമെന്നും രേവതി പറഞ്ഞു. സിനിമ മോഹിച്ചെത്തിയ എന്നെപ്പോലെയുള്ള പലരുടെയും സ്വപ്നങ്ങളിൽ ചവിട്ടി നേടിയ പദവിയാണിത്. സിദ്ദീഖിനെതിരെ തെളിവുകൾ കയ്യിലുണ്ടെന്നും രേവതി പറഞ്ഞു. നീതി ലഭിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയാൽ കേസുമായി മുന്നോട്ടു പോകും. എന്റെ തൊഴിലിനും സ്വപ്നങ്ങൾക്കും സുരക്ഷിതത്വം ലഭിക്കുമെന്ന് ഉറപ്പ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സിദ്ദീഖിന്റെ രാജി തന്ത്രത്തിന്റെ ഭാഗമാണെന്നാണു കരുതുന്നത്. നിഷ്‌കളങ്കനാണെന്നു വരുത്തി സിംപതി പിടിച്ചുപറ്റാനുള്ള ശ്രമമാണ്….

Read More