
സമരാഗ്നി യാത്രയ്ക്ക് തിരുവനന്തപുരത്ത് സമാപനം; മോദിക്കെതിരായ യുദ്ധമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഒരു പോലെ വിമര്‍ശനം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും രൂക്ഷമായ ഭാഷയിലാണ് ഇരു സര്‍ക്കാരുകളെയും വിമര്‍ശിച്ചത്. തെലങ്കാനയിലെ മുൻ ബിആർഎസ് സർക്കാരും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരും തമ്മിൽ വ്യത്യാസമില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞപ്പോൾ, കേരളത്തിലെ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നുവെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ വിമര്‍ശനം. കേരളത്തിലെ കോൺഗ്രസ് എംപിമാർ മോദി സർക്കാരിനെതിരെ നിലകൊള്ളുന്നവരാണെന്ന് രേവന്ത് റെഡ്ഡി…