ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലില്ലായ്മ ; സർവേയുമായി റോയിട്ടേഴ്സ് സർവെ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലില്ലായ്മയെന്ന് റോയിട്ടേഴ്‌സ് സർവെ. യുവജനങ്ങൾക്ക് വേണ്ടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്നും സർ​വെ പറയുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ അധികാരത്തിലെത്തുന്ന സർക്കാരിന് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുക എന്നതാവുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ 16 മുതൽ 23 വരെ റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ പങ്കെടുത്ത 26ൽ 15 സാമ്പത്തിക വിദഗ്ദരും ഇന്ത്യയിൽ തൊഴിലില്ലായമ വർധിക്കുമെന്ന് അഭിപ്രായപ്പെട്ടു. 8 പേർ ഗ്രാമീണ ഉപഭോഗവും, രണ്ട് പേർ വിലക്കയറ്റവും,…

Read More

എതിരാളികൾക്കെതിരെ പരി​ഹാസവും, കള്ളകഥകളുമായി സി.ഐ.എ; ട്രംപ് ഏൽപ്പിച്ച രഹസ്യ​ദൗത്യം

പരി​ഹസിച്ചും കിംവദന്തികൾ പരത്തിയും സി.ഐ.എ. അതെ, അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റ്റലിജൻസ് ഏജൻസിയുടെ കാര്യമാണ് പറയ്യുന്നത്. ചൈനീസ് ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും പരിഹസിക്കുന്നതിനും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനുമായി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സി.ഐ.എ. ഉപയോ​ഗിച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതിയോടെ 2019-ലാണ് ഈ രഹസ്യദൗത്യം ആരംഭിച്ചത്. ഷി ജിൻ പിങ് സർക്കാരിൽ പരിഭ്രാന്തി സൃഷ്ടിക്കുക, അതായിരുന്നു രഹ​സ്യ​ദൗത്യത്തിന്റെ ലക്ഷ്യം. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് രാജ്യത്തിന് പുറത്ത് അനധികൃത സ്വത്തുക്കൾ ഉണ്ടെന്നും, മറ്റ്…

Read More