
പുനരുപയോഗ സാധ്യമായ ബാഗുകൾക്ക് നിറം പകർന്ന് ഗിന്നസ് റെക്കോഡ് നേടി
പതിനായിരത്തി മുന്നൂറ്റി നാൽപത്തി ആറ് വിദ്യാർത്ഥികൾ ഇന്ത്യാ ഇൻ്റർ നാഷനൽ അങ്കണത്തിൽ ഒരുമിച്ച് പുനരുപയോഗ സാധ്യമായ ബാഗുകളിൽ വൈവിധ്യമാർന്ന കലാവിഷ്കാരങ്ങളിലൂടെ പുതിയ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി. ഷാർജ മുവൈല ഇന്ത്യാ ഇൻ്റർനാഷനൽ സ്ക്കൂൾ ക്യാമ്പസാണ് പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പിൻ്റെ എട്ടാം ഗിന്നസ് റെക്കോർഡ് നേട്ടത്തിന് വേദിയായത്. ക്രിയാത്മകതയുടെയും സുസ്ഥിരതയുടെയും പാരിസ്ഥിതികാവബോധത്തിൻ്റെയും പ്രഖ്യാപനമായിരുന്നു ഈ ഗിന്നസ് ശ്രമം. ഇന്ത്യാ ഇൻ്റർ നാഷനൽ സ്ക്കൂൾ ഷാർജ, ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ, പെയ്സ് ഇൻ്റർനാഷനൽ സ്ക്കൂൾ ഷാർജ ഡി…