വിരമിക്കൽ ഉടനില്ല ; നിലപാട് വ്യക്തമാക്കി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോ കപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ പ്രഖ്യാപനം. ഇത് തന്റെ അവസാന യൂറോ കപ്പ് ആയിരിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. 2026 ലെ ലോകകപ്പില്‍ ക്രിസ്റ്റിയാനോ കളിക്കുമോ എന്നാണ് ആകാംക്ഷ. ലോകകപ്പില്‍ കളിക്കണോ എന്ന് റൊണാള്‍ഡോയ്ക്ക് തിരൂമാനിക്കാമെന്ന് പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയത്. നിലവില്‍ ക്രിസ്റ്റിയാനോനോയ്ക്ക് 39 വയസുണ്ട്. സൗദി ലീഗില്‍ അല്‍ നസറിനായി താരം മികച്ച ഫോമില്‍ കളിക്കുന്നുണ്ട്….

Read More

ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജ‍ഡേജ

രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും പിന്നാലെ ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ടീം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡ‍േജ. ബാര്‍ബഡോസില്‍ ട്വന്‍റി 20 ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് ജഡേജ കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം ജഡേജ ഇൻസ്റ്റയിലൂടെ അറിയിച്ചത്.  ”നന്ദി നിറഞ്ഞ ഹൃദയത്തോടെ, ടി20 രാജ്യാന്തര മത്സരങ്ങളോട് ഞാൻ വിടപറയുന്നു. അഹങ്കാരത്തോടെ കുതിക്കുന്ന ഉറച്ച കുതിരയെ പോലെ,…

Read More

ഐതിഹാസിക കരിയറിന് തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സി അഴിക്കുമെന്ന് ഛേത്രി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെയാണ് 39കാരനായ ഛേത്രി അനിവാര്യമായ തീരുമാനം പുറത്തുവിട്ടത്. 2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഛേത്രി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സിയിലുണ്ടായിരുന്നു. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍…

Read More

എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ് സ്വയം വിരമിക്കുന്നു; അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു

ജോലിയില്‍നിന്ന് സ്വയം വിരമിക്കാനൊരുങ്ങി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ്. സഞ്ജയ് നല്‍കിയ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ഏപ്രില്‍ 30-വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാം. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയ എന്‍.സി.ബി സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്. 2025-ജനുവരി വരെയാണ് അദ്ദേഹത്തിന് സര്‍വീസ് കാലാവധി ഉണ്ടായിരുന്നത്. സ്വയം വിരമിക്കാനുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഏപ്രില്‍-30 ന് അദ്ദേഹത്തിന്റെ സര്‍വീസ്…

Read More

ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല ; വിരമിക്കാൻ പ്രായം നിർണായക ഘടകമല്ലെന്നും ലയണൽ മെസി

ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും വിരമിക്കലില്‍ പ്രായം നിര്‍ണായക ഘടകമാകില്ലെന്നും സൂപ്പര്‍ താരം ലയണല്‍ മെസി. ടീമിനായി സംഭാവന ചെയ്യാന്‍ കഴിയുന്നില്ലെന്ന് തോന്നുമ്പോള്‍, അല്ലെങ്കില്‍ കളി ആസ്വദിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമെ കരിയര്‍ അവസാനിപ്പിക്കുകയുള്ളൂവെന്നും മെസി പറഞ്ഞു. ”ഞാന്‍ മികച്ച പ്രകടനം നടത്തുന്നില്ലെന്ന് എനിക്ക് തോന്നുന്ന നിമിഷം, ഞാന്‍ അത് ആസ്വദിക്കുകയോ, എന്റെ ടീമംഗങ്ങളെ സഹായിക്കുകയോ ചെയ്യുന്നില്ല എന്ന് തോന്നുന്ന നിമിഷം വിരമിക്കും” ബിഗ് ടൈം പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞു. ”ഞാന്‍ ഒരു…

Read More

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വരുൺ ആരോൺ

ഈ വർഷത്തെ രഞ്ജി ട്രോഫിയോടെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ച് വരുൺ ആരോൺ. ജാർഖണ്ഡ് താരമായ ആരോൺ ഇപ്പോൾ രാജസ്ഥാനെതിരെ രഞ്ജി മത്സരം കളിക്കുകയാണ്. സീസണിൽ ക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ച ജാർഖണ്ഡിന്റെ അവസാന രഞ്ജി മത്സരമാണിത്. ഈ മത്സരം അവസാനിക്കുന്നതോടെ ആരോണിന്റെ കരിയറിനും അവസാനമാകും. 34 കാരനായ ആരോൺ 2011ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയിരുന്നു. 2015 വരെ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും ഇക്കാലയളവിൽ ഒമ്പത് ടെസ്റ്റിലും ഒമ്പത് ഏകദിനങ്ങളിലും മാത്രമാണ് ആരോണിന് കളിക്കാൻ കഴിഞ്ഞത്. മണിക്കൂറിൽ…

Read More

വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, വിരമിക്കുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ വന്നു പ്രഖ്യാപിക്കും; വാർത്തകൾ നിഷേധിച്ച് മേരി കോം

ബോക്‌സിങ്ങിൽനിന്ന് താൻ വിരമിക്കുന്നതായി പുറത്തുവന്ന വാർത്തകളിൽ വിശദീകരണവുമായി ബോക്‌സിങ് ഇതിഹാസം മേരികോം. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും വിരമിക്കുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ വന്നു പ്രഖ്യാപിക്കുമെന്നും മേരി കോം പ്രസ്താവനയിൽ അറിയിച്ചു. മേരി കോം ബോക്‌സിങ്ങിൽനിന്ന് വിരമിക്കുന്നതായി വാർത്താ ഏജൻസികളും ദേശീയ മാധ്യമങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരി 24-ന് ദിബ്രുഗഢിലെ സ്‌കൂളിൽ നടന്ന മോട്ടിവേഷണൽ പരിപാടിയിലായിരുന്നു മേരികോമിന്റെ വിരമിക്കൽ പ്രസ്താവന. എന്നാൽ, ഇത് തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഇപ്പോൾ മേരികോം വിശദീകരിക്കുന്നത്. ഇപ്പോഴും സ്‌പോർട്‌സിലെ ഉയരങ്ങൾ കീഴടക്കാൻ അതിയായ…

Read More

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലുമായി ഉത്തര്‍പ്രദേശ്

50 വയസ്സിനു മുകളില്‍ പ്രായമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ്. സേനയെ കൂടുതല്‍ ചെറുപ്പമാക്കുക ലക്ഷ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് നടപടി. ഇതിനായുള്ള സ്ക്രീനിംഗ് ജോലികള്‍ ഉത്തർപ്രദേശ് പൊലീസ് ആരംഭിച്ചു. 2023 മാര്‍ച്ച് 30 ന് അമ്പത് വയസ് പ്രായമാകുന്ന ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോര്‍ഡ് അടക്കമുള്ളവ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും ഇതിന് ശേഷമാകും നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യമാണോ ഇല്ലയോ എന്ന തീരുമാനം എടുക്കുക. നവംബര്‍ 30ഓടെ നിര്‍ബന്ധിത വിരമിക്കല്‍ ബാധകമാവുന്ന ഉദ്യോഗസ്ഥരുടെ പട്ടിക പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക്…

Read More

വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ 50 കോടി; 2 വർഷത്തെ സാവകാശം തരണമെന്ന് കെഎസ്ആർടിസി

വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ അൻപത് കോടിരൂപ വേണമെന്ന് കെഎസ്ആർടിസി. 978 പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകാനുണ്ട്. 2022 ജനുവരിയ്ക്ക് ശേഷം വിരമിച്ചവരാണിത്. 23 പേർക്ക് ഇതുവരെ ആനുകൂല്യം നൽകി. ഇനി ആനുകൂല്യം നൽകാൻ രണ്ട് വർഷത്തെ സാവകാശം വേണം. സർക്കാറിനോട് ധനസഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. എന്നാൽ വിരമിച്ചവരിൽ 924 പേർക്ക് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നുണ്ട്. 38 പേർക്കാണ് ആനുകൂല്യം നൽകാത്തത്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസിയുടെ വിശദീകരണം. എല്ലാ മാസവും…

Read More