
ദുബൈയിൽ വയോധികർക്ക് പുതിയ വിശ്രമ കേന്ദ്രം നിർമിക്കും; നിർദേശം നൽകി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൽ റാഷിദ് അൽ മക്തൂം
വയോധികർക്ക് വിശ്രമിക്കാനും ആരോഗ്യസംരക്ഷണം നിലനിർത്തുന്നതിനുമായി പ്രഖ്യാപിച്ച ‘ദുഖ്ർ ക്ലബി’ന്റെ രണ്ടാമത്തെ കേന്ദ്രം അൽ ഖവാനീജിൽ നിർമിക്കും. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആണ് വയോധികർക്ക് പുതിയൊരു വിശ്രമകേന്ദ്രംകൂടി നിർമിക്കാൻ നിർദേശം നൽകിയത്. 20,000 ചതുരശ്ര അടിയിൽ നിർമിക്കുന്ന കേന്ദ്രത്തിൽ ലൈബ്രറി, തിയറ്റർ, ആരോഗ്യ പരിചരണ കേന്ദ്രം, സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തുടങ്ങിയ അതിവിപുലമായ സൗകര്യങ്ങളുണ്ടാകും. ബന്ധുക്കളുമായും പുതു…