പ്രവർത്തകർക്ക് പെൻഷനുമില്ല ഗ്രാറ്റിവിറ്റിയുമില്ല; രാഷട്രീയത്തിലും റിട്ടയർമെന്റ് വേണമെന്ന് ജി സുധാകരൻ

സർക്കാർ സംവിധാനം പോലെ തന്നെ രാഷ്ട്രീയത്തിൽ റിട്ടയർമെന്റ് വേണമെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരൻ. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 62 വർഷമായി പാർട്ടിയിലുണ്ട്. ഇവിടെ പെൻഷനും ഗ്രാറ്റിവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രായപരിധി കഴിഞ്ഞവർ എങ്ങനെ ജീവിക്കുന്നു എന്നറിയണം. തനിക്ക് പ്രശ്നമില്ല. പെൻഷൻ കിട്ടും. ചികിത്സാ സഹായവും കിട്ടും. ഇതൊന്നും ഇല്ലാത്തവർ എന്ത് ചെയ്യുന്നുവെന്ന് അറിയണമെന്നും സുധാകരൻ പറഞ്ഞു. താൻ എംഎൽഎ ആയത്…

Read More

ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷകൾ അവസാനിച്ചു; ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓള്‍ റൗണ്ടര്‍ റിഷി ധവാന്‍

വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓള്‍ റൗണ്ടര്‍ റിഷി ധവാന്‍. വിജയ് ഹസാരെ ട്രോഫിയില്‍ ഹരിയാനക്ക് വേണ്ടിയാണ് 34കാരനായ റിഷി ധവാന്‍ അവസാനം കളിച്ചത്. 2016ല്‍ ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യിലും കളിച്ചിട്ടുള്ള റിഷി ധവാന് പിന്നീട് ഇന്ത്യൻ ടീമിലെത്താനായില്ല. 2016ല്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു റിഷി ധവാന്‍റെ ഏകദിന അരങ്ങേറ്റം. അതേവര്‍ഷം സിംബാബ്‌വെക്കെതിരെ ആയിരുന്നു കരിയറിലെ ഏക രാജ്യാന്തര ടി20 മത്സരം….

Read More

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ സൂചന നൽകി ശരദ് പവാർ ; എവിടെയെങ്കിലും വച്ച് നിർത്തേണ്ടി വരുമെന്ന് പ്രതികരണം

18 മാസത്തിനകം ത​ന്‍റെ രാജ്യസഭാ കാലാവധി അവസാനിക്കാനിരിക്കെ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ അതികായൻമാരിലൊരാളായ ശരദ് പവാറിനിപ്പോൾ 83 വയസ്സാണ്. 1999ൽ ആണ് അദ്ദേഹം എൻ.സി.പി സ്ഥാപിച്ചത്. നവംബർ 20ന് നടക്കുന്ന മഹരാഷ്ട്ര തെരഞ്ഞെടുപ്പിലെ ‘പവാർ വേഴ്സസ് പവാർ’ മത്സരത്തിന് തയാറെടുക്കുന്ന എൻ.സി.പി നേതാവ് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ത​ന്‍റെ കുടുംബ കോട്ടയായ ബാരാമതിയിൽ സംസാരിക്കവെയാണ് വിരമിക്കൽ സൂചന നൽകിയത്. ‘ഞാൻ ഇനി അധികാരത്തിനില്ല……

Read More

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍

ഗ്രാന്‍ഡ്സ്ലാം കിരീടം 22 തവണ അണിഞ്ഞ കളിമണ്‍ കോര്‍ട്ടിലെ രാജാവ്, ടെന്നീസ്‌ ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരത്തില്‍ പങ്കെടുക്കും. വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ‘ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം, കഴിഞ്ഞ രണ്ട് വര്‍ഷം പ്രത്യേകിച്ച്’ നഡാല്‍ സന്ദേശത്തില്‍ പറഞ്ഞു.

Read More

‘മാന്ത്രിക മനുഷ്യന്‍, ഞങ്ങൾ നിങ്ങളെ മിസ് ചെയ്യും’- വിരമിച്ച ഇനിയെസ്റ്റയ്ക്ക് മെസിയുടെ സ്‌നേഹക്കുറിപ്പ്

വിരമിച്ച സ്പാനിഷ് ഇതിഹാസം ആന്ദ്രെ ഇനിയെസ്റ്റക്ക് ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി അര്‍ജന്റീനൻ നായകനും ഇതിഹാസ താരവുമായ ലിയോണല്‍ മെസി. 24 വര്‍ഷം നീണ്ട കരിയറിനാണ് കഴിഞ്ഞ ദിവസം ഇനിയെസ്റ്റ 40ാം വയസില്‍ വിരാമമിട്ടത്. തന്റെ കൂടെ പന്ത് തട്ടിയ സഹ താരങ്ങളില്‍ ഏറ്റവും മാന്ത്രികതയുള്ള മനുഷ്യനാണ് ഇനിയെസ്റ്റ എന്ന് മെസി കുറിച്ചു. ‘ഒപ്പം കളിക്കാന്‍ ഏറെ ആഗ്രഹിച്ച, ആസ്വദിച്ച സഹ താരങ്ങളില്‍ ഒരാള്‍. പന്ത് നിങ്ങളെ മിസ് ചെയ്യാന്‍ പോകുന്നു. അതുപോലെ ഞങ്ങളും. നിങ്ങള്‍ ഒരു പ്രതിഭാസമാണ്….

Read More

വിരമിക്കല്‍ പ്രഖ്യാപിച്ച് ദിപ കര്‍മാക്കര്‍; ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യക്കായി മത്സരിച്ച ആദ്യ താരം

ചരിത്രത്തിലാദ്യമായി ഇന്ത്യക്കായി ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ മത്സരിച്ച ദീപ കര്‍മാകര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പാരിസ് ഒളിംപിക്‌സില്‍ ദീപയ്ക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ദിപ തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്. അതേസമയം, ഭാവിയില്‍ പുതിയ താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളിലും പരിശീലക, ഉപദേഷ്ടാവ് റോളുകളില്‍ എത്താനും ശ്രമം നടത്തുമെന്നു വിരമിക്കല്‍ കുറിപ്പില്‍ താരം വ്യക്തമാക്കി. ജിംനാസ്റ്റിക്‌സിലെ ഏറ്റവും പ്രയാസമേറിയ ‘വോള്‍ട്ട്’ വിഭാഗത്തില്‍ 2016ലെ റിയോ ഒളിംപിക്‌സില്‍ മത്സരിച്ചാണ് താരം…

Read More

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് ലൂയിസ് സുവാരസ് പടിയിറങ്ങുന്നു; അവസാനം 17 വർഷം നീണ്ട കരിയറിന്

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറഗ്വായ് സൂപ്പർ താരം ലൂയിസ് സുവാരസ്. സെപ്റ്റംബർ ആറിന് പാരഗ്വായ്‌ക്കെതിരേ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും യുറഗ്വായ് ജേഴ്‌സിയിലെ തന്റെ അവസാന മത്സരമെന്നാണ് താരം അറിയിച്ചത്. യുറഗ്വായ്ക്കായി 142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയ താരം അന്താരാഷ്ട്ര ഫുട്‌ബോളിൽ യുറഗ്വായുടെ ടോപ് സ്‌കോററാണ്. 2011-ൽ യുറഗ്വായ് കോപ്പ അമേരിക്ക കിരീടം നേടിയതും സുവാരസിന്റെ തകർപ്പൻ പ്രകടനത്തിലാണ്. അന്ന് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സുവാരസായിരുന്നു. 2007-ൽ കളത്തിലിറങ്ങിയ…

Read More

വിനേഷ് ഫോഗട്ട് രാജി വെച്ചതിൽ പ്രതികരിച്ച് ശശി തരൂർ എം.പി

ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യത കൽപിക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ട് രാജി വെച്ചതിൽ പ്രതികരിച്ച് ശശി തരൂർ എം.പി രം​ഗത്ത്. ഈ വ്യവസ്ഥിതിയിൽ അവർ മനുമടുത്തിരിക്കുന്നു എന്നാണ് തരൂർ ഹിന്ദിയിൽ എക്സിൽ കുറിച്ചത്. അതേസമയം വിനേഷ ധീരതയുടെയും ശക്തിയടെയും പര്യായമാണെന്നായിരുന്നു കോൺഗ്രസ് എം.പി ഗൗരവ് ​ഗൊഗോയ് പ്രതികരിച്ചത്. ”ഈ പെൺകുട്ടി നമ്മടെ വ്യവസ്ഥിതിയിൽ മനംമടുത്തിരിക്കുന്നു. അവൾ വ്യവസ്ഥിതയോട് പൊരുതി മടുത്തിരിക്കുന്നു.​”-എന്നാണ് ശശി തരൂർ എക്സിൽ കുറിച്ചത്. ഗുസ്‍തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ബി.ജെ.പി നേതാവും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ…

Read More

‘ഗുഡ് ബൈ റസ്ലിങ്’ ; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. ‘ഗുഡ് ബൈ റസ്ലിങ്’ എന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്.സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ‘എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, ഞാന്‍ പരാജയപ്പെട്ടു.. ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ് ബൈ റസ്ലിങ് 2001-2024. എല്ലാവരോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കൂ’,…

Read More

വിരമിക്കൽ പ്രായം കൂട്ടാനുള്ള നീക്കത്തിൽ ചൈന; കൃത്യമായ മാനദണ്ഡങ്ങളോടെയാവും വിരമിക്കൽ പ്രായം ഉയർത്തുക

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കത്തിൽ ചൈന. പെൻഷൻ സമ്പ്രദായം വരുതിക്ക് നിർത്താനും രാജ്യത്ത് പ്രായം കൂടിയവരുടെ എണ്ണം കൂടുകയും ചെയ്യുന്നതിന് പിന്നാലെയാണ് ഇത്. ചൈനയിലെ ആയുർദൈർഘ്യം നിലവിൽ അമേരിക്കയേക്കാൾ ഉയർന്ന നിലയിലാണുള്ളത്. 1949ലെ കമ്യൂണിസ്റ്റ് വിപ്ലവകാലത്ത് 36 വയസ് ശരാശരി ആയുർദൈർഘ്യമുണ്ടായിരുന്ന ചൈനയിൽ നിലവിൽ ആയുർ ദൈർഘ്യം 78 വയസാണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിരമിക്കൽ പ്രായമുള്ള രാജ്യമാണ് ചൈന. ഉയർന്ന ഉദ്യോഗങ്ങളുള്ള പുരുഷന്മാർക്ക് 60 വയസിലും സ്ത്രീകൾക്ക് 55 വയസിലുമാണ് ചൈനയിൽ വിരമിക്കൽ…

Read More