അപ്രതീക്ഷിത പ്രഖ്യാപനവുമായി ആർ.അശ്വിൻ ; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ബ്രിസ്ബന്‍ ടെസ്റ്റിന് ശേഷം രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വന്റി 20യില്‍ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റില്‍ 6 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ആകെ 3503 റണ്‍സ്. 2010 ജൂണിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2011ല്‍ ഏകദിന…

Read More

പി.ആർ ശ്രീജേഷിനോടുള്ള ആദരം ; 16ആം നമ്പർ ജേഴ്സി പിൻവലിച്ച് ഹോക്കി ഇന്ത്യ

പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. രണ്ട് പതിറ്റാണ്ടു കാലം ഇന്ത്യന്‍ ടീമിന്‍റെ ഗോള്‍ വല കാത്ത ശ്രീജേഷിന്‍റെ 16 ആം നമ്പർ ജഴ്സി ഹോക്കി ഇന്ത്യ പിൻവലിച്ചു. സീനിയർ ടീമിൽ ഇനി ആർക്കും 16ആം നമ്പർ ജഴ്സി നൽകില്ലെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു. പാരീസില്‍ ശ്രീജേഷിന്‍റെ ചിറകിലേറിയാണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍‌ പത്ത് പേരായി ചുരുങ്ങിയിട്ടും ഗ്രേറ്റ് ബ്രിട്ടനെതിരെ ഇന്ത്യ…

Read More

ജുഡീഷ്യറിക്ക് നേരെ ഉണ്ടാകുന്ന സമ്മര്‍ദങ്ങള്‍ ചെറുക്കാനുള്ള നടപടി സ്വീകരിക്കണം; ചീഫ് ജസ്റ്റിസിന് വിരമിച്ച ജഡ്ജിമാരുടെ കത്ത്

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. 21 വിരമിച്ച ജഡ്ജിമാരാണ് കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്. ജുഡീഷ്യറിക്ക് നേരെ ഉണ്ടാകുന്ന സമ്മര്‍ദങ്ങള്‍ ചെറുക്കാനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരായ ദീപക് വര്‍മ്മ, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി, എം.ആര്‍. ഷാ എന്നിവര്‍ കത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച…

Read More

ആരാധന’യ്ക്കു ശേഷം സംവിധാനത്തില്‍നിന്നു പിന്‍വാങ്ങി; കാരണം വെളിപ്പെടുത്തി മധു

ആരാധനയ്ക്കു ശേഷം സംവിധാനത്തില്‍നിന്നു പിന്‍വാങ്ങിയ കാരണം വെളിപ്പെടുത്തി മധു. ‘എന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആദ്യ വര്‍ണചിത്രമായിരുന്നു തീക്കനല്‍ (1976 ഏപ്രില്‍ 14ന് ആണ് റിലീസായത്) എന്റെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു തീക്കനലിലെ വിനോദ്’ എന്ന് മധു പറഞ്ഞു. ബോക്‌സോഫിസില്‍ പുതിയൊരു ചരിത്രം രചിക്കാന്‍ തീക്കനലിനായി. തീക്കനലിന്റെ സാമ്പത്തിക വിജയം സംവിധാനത്തിലും അഭിനയത്തിലും അവസരങ്ങളുടെ കുത്തൊഴുക്കുണ്ടാക്കി. അഭിനയത്തിനുള്ള ഓഫറുകള്‍ സ്വീകരിച്ചെങ്കിലും സംവിധാനം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടു സിനിമകളുടെ സംവിധാനച്ചുമതലമാത്രമായിരുന്നു ആ സമയത്ത് ഞാന്‍ സ്വീകരിച്ചത്. ‘ധീരസമീരെ യമുനാതീരെ’…

Read More