അവസാന കളി ജയിക്കാനായില്ല; സമനിലയുമായി കരിയർ അവസാനിപ്പിച്ച് സുവാരസ്

അവസാന അന്താരാഷ്ട്ര ഫുട്ബോൾ മത്സരം കളിച്ച് ഉറുഗ്വായ് ഇതിഹാസ താരം ലൂയിസ് സുവാരസ്. പരാ​ഗ്വെക്കെതിരെയുള്ള 2026 ഫിഫാ ലോകകപ്പ് യോഗ്യതാ മത്സരമായരുന്നു സുവാരസിന്റെ അവസാന അന്താരാഷ്ട്ര മത്സരം. എന്നാൽ ഇരു ടീമുകൾക്കും വല കുലുക്കാൻ സാധിക്കാഞ്ഞതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഉറുഗ്വായുടെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനാണ് സുവാരസ്. ഉറുഗ്വായ്ക്കായി 143 മത്സരത്തിൽ പങ്കെടുത്ത സുവാരസ് 69 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. 17 വർഷത്തെ കരിയറിനാണ് ഇതോടെ ഈ 37-കാരൻ വിരാമമിടുന്നത്. 2007ലാണ് സുവാരസ് ഉറുഗ്വായ്ക്കായി ആദ്യമായി കളത്തിലിറങ്ങുന്നത്….

Read More

പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് പി.ആര്‍. ശ്രീജേഷ്

പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പാരീസിലേത് ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ്. 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമാണ് ഈ മലയാളി സൂപ്പര്‍ താരം. കരിയറില്‍ പിന്തുണച്ച കുടുംബം, ടീമംഗങ്ങള്‍, ആരാധകര്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദിയറിയിച്ചു. 2006-ലാണ് ശ്രീജേഷിന്റെ ഇന്ത്യക്കുവേണ്ടിയുള്ള അരങ്ങേറ്റം. ജി.വി. രാജ സ്‌കൂളില്‍നിന്നാണ് ശ്രീജേഷിന്റെ ഹോക്കിയിലെ തുടക്കം. അച്ഛന്‍ പശുവിനെ വിറ്റാണ് ആദ്യമായി കിറ്റ് വാങ്ങിത്തന്നതെന്ന…

Read More

ലോകായുക്ത സിറിയക് ജോസഫ് നാളെ വിരമിക്കും ; 5 വർഷത്തെ കാലാവധി പൂർത്തിയായി

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും. ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കിയാണ് വിരമിക്കുന്നത്. ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത ആയിരുന്ന കാലത്ത് 2087 കേസുകളാണ് കേരള ലോകായുക്തയിൽ ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. 3021 കേസുകൾ ഇക്കാലയളവിൽ തീർപ്പാക്കി. 28/03/2019 ന് മുൻപ് ഫയൽ ചെയ്ത കേസുകളും തീർപ്പാക്കിയവയിൽ ഉൾപ്പെടും. 1344 കേസുകളാണ് ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഇക്കാലയളിവിൽ തീർപ്പാക്കിയത്. ഇവയിൽ 1313 കേസുകളിലെ ഉത്തരവ് ജസ്റ്റീസ് സിറിയക് ജോസഫ് ആണ് തയ്യാറാക്കിയത്. 116 കേസുകളിൽ സെക്ഷൻ…

Read More

കോപ്പ അമേരിക്കയോടെ ലയണൽ മെസി അർജന്റീനിയൻ ദേശീയ ടീമിൽ നിന്ന് പടിയിറങ്ങുമെന്ന് റിപ്പോർട്ടുകൾ; ഇതിഹാസങ്ങൾ മുൻപും ടീമിനോട് വിട പറഞ്ഞിട്ടുണ്ടെന്ന് സ്കലോണി

ലിയോണല്‍ സ്‌കലോണി – ലിയോണല്‍ മെസി കൂട്ടുകെട്ട് അര്‍ജന്റൈന്‍ ഫുട്‌ബോളിന് സാധ്യമായ കിരീടങ്ങളെല്ലാം ഇതിനോടകം സമ്മാനിച്ചു കഴിഞ്ഞു. കോപ്പ അമേരിക്കയും ഫൈനലിസിമയും ലോകകപ്പും നേടിയാണ് മെസ്സിയും സ്‌കലോണിയും സമ്പൂര്‍ണരായത്. ലോകകപ്പോടെ വിരമിക്കുമെന്ന് മെസിയും ഡി മരിയയും ഓട്ടമെന്‍ഡിയുമെല്ലാം സൂചിപ്പിച്ചിരുന്നെങ്കിലും സീനിയര്‍ താരങ്ങള്‍ ചാമ്പ്യന്‍ ടീമിനൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വര്‍ഷത്തെ കോപ്പ അമേരിക്കയോടെ മെസി, ഡി മരിയ, ഓട്ടമെന്‍ഡി തുടങ്ങിയവര്‍ വിരമിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുകൊണ്ടുതന്നെ മെസിക്ക് ശേഷം അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ ഭാവി എന്താവുമെന്നാണ് ആരാധകരുടെ…

Read More

കേരള ഡിജിപി അനിൽകാന്ത് വിരമിക്കുന്നു; പുതിയ മേധാവിയെ കണ്ടെത്താൻ യോഗം

സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ഡൽഹിയിൽ. സംസ്ഥാന സർക്കാർ നൽകിയ എട്ടുപേരുടെ പട്ടികയിൽ നിന്ന് മൂന്നുപേരെ ഉന്നതല യോഗം നിർദ്ദേശിക്കും. ഈ മാസം 30നാണ് ഡിജിപി അനിൽകാന്ത് വിരമിക്കുന്നത്. ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം 30ന് വിരമിക്കും. കണക്കൂകട്ടലുകളെല്ലാം തെറ്റിച്ചാണ് ലോക്നാഥ് ബെഹ്‌റക്കു ശേഷം സംസ്ഥാന പൊലിസ് മേധാവിയായി അനിൽകാന്ത് എത്തിയത്. 6 മാസം സർവ്വീസ് ബാക്കി നിൽക്കേ ചുമതലയേറ്റ അനിൽകാന്തിന് പിന്നീട് രണ്ടു വർഷം കൂടി സർവീസ് നീട്ടി…

Read More