
ഇസ്രയേലിനെതിരെ ആദ്യഘട്ട തിരിച്ചടി പൂർത്തിയാക്കിയതായി ഹിസ്ബുള്ള
ഇസ്രയേലിനെതിരെ ആദ്യ ഘട്ട തിരിച്ചടി പൂർത്തിയാക്കിയതായി ഹിസ്ബുള്ള. റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരകേന്ദ്രങ്ങളും പൊതു ഇടങ്ങളും അടച്ചു. ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് ഹിസ്ബുള്ളയുടെ അവകാശവാദം. ഞായറാഴ്ച രാവിലെ മുതൽ ആയിരക്കണക്കിന് റോക്കറ്റുകളാണ് നിർവീര്യമാക്കിയതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. മൂന്ന് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടതായാണ് അമാൽ മൂവ്മെന്റ് അവകാശപ്പെട്ടത്. 320 റോക്കറ്റുകളും ഡ്രോണുകളും ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് പകരമായി ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായാണ് ഹിസ്ബുള്ള അവകാശപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ…