രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തി, വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണം:

രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തി, വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. ഈ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഇന്ത്യ മുഴുവൻ പര്യടനം നടത്തി പ്രചാരണം നടത്തുകയായിരുന്നു. അവർ സ്റ്റാർ ക്യാമ്പെയിനറായിരുന്നു. തൃശൂരിൽ കെ മുരളീധരൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി സമഗ്രമായി പഠിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. മത്സരിച്ച വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിലും രാഹുൽ ജയിച്ചതോടെ ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. ഏത് മണ്ഡലം നിലനിർത്തുമെന്ന് രാഹുൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ല….

Read More