
യുഎഇ ആസ്ഥാനമായ ഷക്ലൻ റീട്ടെയിൽ ഗ്രൂപ്പ് ലോയൽറ്റി പ്രോഗ്രാം പ്രഖ്യാപിച്ചു
യുഎഇയുടെ സുസ്ഥിരമായ റീട്ടെയിൽ ശൃംഖലയായ ഷക്ലാൻ ഗ്രൂപ്പ് വിപുലമായ ഉപഭോക്തൃ ലോയൽറ്റി പ്രോഗ്രാം അവതരിപ്പിച്ചു, ഇത് സൗദി അറേബ്യൻ റീട്ടെയിൽ വിപണിയിലേക്കുള്ള പ്രവേശനം കൂടിയാണ്. ദുബായിൽ ഷക്ലാൻ ഗ്രൂപ്പിന്റെ സീനിയർ മാനേജ്മെന്റ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. “ഏറെ പ്രതീക്ഷയുള്ള ഈ ലോയൽറ്റി പ്രോഗ്രാം ‘മേറ്റ്’ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് എക്സ്ക്ലൂസീവ് ഓഫറുകൾ ഉൾപ്പെടെ അസാധാരണമായ വിലക്കുറവുള്ള ഡീലുകൾ വാഗ്ദാനം ചെയ്യുന്നതിനാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്,” ഷക്ലാൻ ഗ്രൂപ്പ്…