ജോയിക്കായുള്ള രണ്ടാം ദിനം രക്ഷാദൗത്യം പുനഃരാരംഭിച്ചു

തമ്പനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസം പുനഃരാംരഭിച്ചു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് ജോയിയെ കാണാതയത്. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍ഫ് ആണ് നേതൃത്വം നല്‍കുന്നത്. എന്‍ഡിആര്‍ഫും റോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങും. റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്‍ഡിആര്‍എഫിന്റെ നിര്‍ദേശപ്രകാരമാണ് 13 മണിക്കറിലെറെ നീണ്ട രക്ഷാപ്രവര്‍ത്തനം രാത്രി അവസാനിപ്പിച്ചത്.  യെ ഇതുവരെ കണ്ടെത്തിയില്ല. മാന്‍ഹോളില്‍ റോബോട്ടിനെ ഉപയോ?ഗിച്ചു പരിശോധന…

Read More

നിയമസഭയിൽ ബഹളം; കറുത്ത ഷർട്ട് ധരിച്ച് പ്രതിപക്ഷ എംഎൽഎമാർ

നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ എംഎൽഎമാരായ മാത്യു കുഴൽനാടനും ഷാഫി പറമ്പിലും കറുത്ത ഷർട്ട് ധരിച്ചാണ് നിയമസഭയിലെത്തിയത്. നികുതി ഭാരവും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയും ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ പ്രതിഷേധിക്കുന്നു. ‘പേടി ഉണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം’ തുടങ്ങിയ പ്ലക്കാർഡും ബാനറുമായി എത്തിയ പ്രതിപക്ഷാംഗങ്ങൾ സഭയിൽ മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. ചോദ്യോത്തരവേള ചിത്രീകരിക്കാൻ ഇത്തവണയും മാധ്യമങ്ങളെ അനുവദിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഈ ആവശ്യം ഉന്നയിച്ച് കത്തുനൽകിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയും ഒഴിവാക്കി.

Read More