
നിർത്തി വെച്ച കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രകൾ പുനരാരംഭിച്ചു
അതി തീവ്രമഴയും വയനാട് ദുരന്തത്തെയും തുടർന്ന് നിർത്തി വെച്ച കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ യാത്രകൾ പുനരാരംഭിച്ചു. കൊല്ലൂർ ഓഗസ്റ്റ് 16,30 തീയതികളിൽ രാത്രി 8.30 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലർച്ചെ കൊല്ലൂരിൽ എത്തും. ക്ഷേത്ര ദർശനം കഴിഞ്ഞു സർവജ്ഞ പീഠം കയറുന്നതിന് കുടജാദ്രിയിലേക്ക് ജീപ്പിൽ യാത്രയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച്ച പുലർച്ചെ 5.30 ന് കൊല്ലൂരിൽനിന്നും പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂർ ശിവ ക്ഷേത്രം, അനന്തപുര ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവ ദർശിച്ചു…