
‘അതിർത്തി തർക്കം നല്ല ബന്ധത്തിന് തടസം’ ; ഇന്ത്യ – ചൈന ചർച്ചകൾ വീണ്ടും തുടങ്ങാൻ ധാരണ
അതിർത്തി തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ വീണ്ടും തുടങ്ങാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണ. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. അതിർത്തിയിലെ തർക്കം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സാധാരണനിലയിലാകുന്നതിന് തടസ്സമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും വിലയിരുത്തി. കസാക്കിസ്ഥാനിലെ അസ്താനയിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ആണ് ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച നടന്നത്. കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാക തീരത്ത് നിന്നുള്ള സേന പിൻമാറ്റത്തിന് നേരത്തെ രണ്ടു രാജ്യങ്ങളും തയ്യാറായിരുന്നു….