കസബപേട്ട് ബിജെപിയിൽനിന്ന് പിടിച്ചെടുത്ത് കോൺഗ്രസ്

വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കി കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പു നടന്ന മഹാരാഷ്ട്രയിലെ കസബ പേട്ട് മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ കോൺഗ്രസ്, സീറ്റ് ബിജെപിയിൽനിന്ന് പിടിച്ചെടുത്തു. 1995 മുതൽ ബിജെപി സ്ഥിരമായി ജയിക്കുന്ന മണ്ഡലമാണിത്. ഇവിടെ മഹാസഖ്യത്തിനുവേണ്ടി മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധൻകറാണ് ജയിച്ചത്. ബംഗാളിലെ സാഗർദിഗി, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് എന്നിവിടങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾ മുന്നിലാണ്. സിറ്റിങ് സീറ്റായ അരുണാചൽ പ്രദേശിലെ ലുംല ബിജെപി നിലനിർത്തി. ബിജെപി സ്ഥാനാർഥി ടിസെറിങ് ലാമുവാണ് ജയിച്ചത്. സിറ്റിങ്…

Read More

 ‘ത്രിപുരയിൽ കേ‍ാൺഗ്രസ്– സിപിഎം സഖ്യം തേ‍ാറ്റാലും ജയിച്ചാലും ശരിയാണ്’: ഗോവിന്ദൻ

ത്രിപുരയിൽ കേ‍ാൺഗ്രസ്– സിപിഎം സഖ്യം തേ‍ാറ്റാലും ജയിച്ചാലും ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബിജെപിയെ നേരിടാൻ കേ‍ാൺഗ്രസിന് ഒറ്റയ്ക്ക് കഴിവില്ല. ത്രിപുരയിൽ സിപിഎമ്മിനും കേ‍ാൺഗ്രസിനും പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. കുറഞ്ഞ വേ‍ാട്ടാണ് ഉളളതെങ്കിലും അവിടെ കേ‍ാൺഗ്രസുമായി നടത്തിയ നീക്കുപേ‍ാക്ക് ശരിയാണെന്നും ഗോവിന്ദൻ വ്യക്തമാക്കി എന്നാൽ, കഴിഞ്ഞദിവസത്തെ തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ ചില സീറ്റുകൾ സിപിഎമ്മിനു നഷ്ടമാകാൻ കാരണം ബിജെപിയും കേ‍ാൺഗ്രസും പരസ്പരം വേ‍ാട്ടുമറിച്ചതു കെ‍ാണ്ടാണെന്നു ഗോവിന്ദൻ ആരേ‍ാപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന…

Read More