
‘എക്‌സിറ്റ് പോൾ ഫലം ഫൗൾ പ്ലേ’; കോർപ്പറേറ്റ് കമ്പനികളുടെ കൈകടത്തലുണ്ടെന്ന് പി വി അൻവർ
എകസിറ്റ് പോൾ ഫലം നിരാശാജനകമാണെന്ന് പി വി അൻവർ എംഎൽഎ. എക്സിറ്റ് പോൾ ഫലം ഫൗൾ പ്ലേയാണ്. അതിൽ കോർപ്പറേറ്റ് കമ്പനികളുടെ കൈകടത്തലുണ്ട്. ബിജെപി അടി പതറുന്ന സ്ഥിതിയാണ്. രാജ്യത്തിൽ എൻഡിഎ പരാജയത്തിലേക്കാണ് പോകുന്നത്. ഈ സ്ഥിതി എക്സിറ്റ് പോളുകളുടെ ഫലത്തിൽ പ്രതിഫലിച്ചാൽ യഥാർഥ ഫലം വരുന്ന ദിവസം വരെ കോർപ്പറേറ്റുകളുടെ ഷെയർ മാർക്കറ്റിൽ വൻ ഇടിവ് സംഭവിക്കും. പ്രധാനമായും അംബാനി, അദാനിമാരുടെ കമ്പനികളുടെ ഷെയർ മാർക്കറ്റിൽ വൻ ഇടിവ് വരും. ബില്ല്യൺസ് ഓഫ് ഡോളറിന്റെ നഷ്ടമാണ്…