എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.69 % വിജയം

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വർഷത്തെ വിജയം. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. 71831 വിദ്യാർത്ഥികളാണ് എല്ലാറ്റിലും എ പ്ലസ് നേടിയത്. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. 9 മുതൽ 15 വരെ പുനർ മൂല്യ…

Read More

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

രാജ്യത്ത് ഐഎസ്‌സി – ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം. കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു. www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാനാവും. ഐസിഎസ്ഇയിൽ സംസ്ഥാനത്ത് 160 സ്കൂളുകളും ഐഎസ്‌സിയിൽ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാര്‍ത്ഥികളെ…

Read More

യുപിഎസ്സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു; മലയാളി സിദ്ധാർഥ് രാംകുമാറിന് നാലാം റാങ്ക്

രാജ്യത്ത് യുപിഎസ്സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി. മലയാളിയായ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. ആശിഷ് കുമാർ(8), വിഷ്ണു ശശികുമാർ(31), പി.പി. അർച്ചന(40), ആർ. രമ്യ(45), മോഹൻ ലാൽ(52), ബെൻജോ പി. ജോസ്(59), സി. വിനോതിനി(64), പ്രിയാ റാണി(69), ഫാബി റഷദ്(71), എസ്. പ്രശാന്ത്(78), ആനി ജോർജ്(93) തുടങ്ങിയവർക്കും ആദ്യ 100ൽ റാങ്കുണ്ട്. ഇക്കുറി ജനറൽ വിഭാഗത്തിൽ…

Read More

‘പ്രതിഷേധങ്ങള്‍ക്ക് ഫലം’; നഴ്‌സിങ്ങ് ഓഫിസര്‍ പി.ബി അനിതക്ക് നിയമനം നല്‍കാന്‍ ആരോഗ്യ വകുപ്പ്

ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നഴ്‌സിങ്ങ് ഓഫിസര്‍ പി ബി അനിതക്ക് നിയമനം നല്‍കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ഇവര്‍ക്ക് നിയമനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെച്ച് രോഗി പീഡിപ്പിക്കപ്പെട്ട കേസില്‍ അതിജീവിതയെ പിന്തുണച്ച് നിര്‍ണ്ണായക മൊഴി നല്‍കിയ അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിനെതിരെ അനിത കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഹൈക്കോടതി അനുമതി…

Read More

എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും; ഫലം മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിച്ചേക്കും

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഇന്ന് അവസാനിക്കും. സാമൂഹ്യശാസ്ത്രമാണ് ഇന്നത്തെ വിഷയം. ഏപ്രിൽ മൂന്നു മുതൽ മൂല്യ നിർണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിർണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. നാളെയാണ് പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്നത്.

Read More

ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ 20 കോടി XC-224091 എന്ന നമ്പറിന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി XC-224091 എന്ന നമ്പറിന്. പാലക്കാടുള്ള വിൻസ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പി. ഷാജഹാൻ എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചത്. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ ഇവയാണ്- XE 409265 XH 316100 XK 424481 XH 388696 XL 379420…

Read More

മിസോറാമില്‍ ഫലം ഇന്ന് അറിയാം

മിസോറമിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ എംഎൻഎഫും പുതിയതായി രൂപീകരിച്ച സോറം പീപ്പിള്‍സ് മൂവ്മെന്റും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. സോറംതങ്ക മുഖ്യമന്ത്രിയായ എംഎൻഎഫിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമാണ്. സംസ്ഥാനത്ത് സോറം പീപ്പിള്‍സ് മൂവ്മെന്റ് മുന്നേറ്റം ഉണ്ടാക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാത്ത തൂക്ക് സഭയാകും വരിക എന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എംഎൻഎഫ് 26 സീറ്റിലും കോണ്‍ഗ്രസ് അഞ്ചിടത്തും ബിജെപി…

Read More

രാജസ്ഥാനിൽ പ്രശ്‌നമായത് തമ്മിലടിയോ?; സച്ചിൻ പൈലറ്റിനെ പരിഹസിച്ച് ട്വിറ്ററിൽ വിമർശനങ്ങൾ

രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ മുന്നോട്ട് പോകുമ്പോൾ കൈയിലിരുന്ന ഒരു സംസ്ഥാനം കൂടെ കോൺഗ്രസ് നഷ്ടമാകുമെന്ന വ്യക്തമായ സൂചകളാണ് വരുന്നത്. കഴിഞ്ഞ തവണ വിജയം നേടിയ സംസ്ഥാനത്ത് ഇത്തവണ പാർട്ടിക്കുള്ളിലെ തമ്മിലടി തന്നെയാണ് തോൽവിക്ക് കാരണമായതെന്ന വിലയിരുത്തലുകൾ ശക്തമാണ്. മന്ത്രിമാർക്ക് എല്ലാവർക്കും വീണ്ടും സീറ്റ് നൽകണമെന്നും ബിഎസ്പിയിൽ നിന്ന് കോൺഗ്രസിലെത്തിയവർക്കും പിന്തുണച്ച സ്വതന്ത്രർക്കും സീറ്റ് നൽകണമെന്നായിരുന്നു ഗെഹ്ലോട്ടിൻറെ നിബന്ധന. എന്നാൽ ഇത്  അംഗീകരിക്കാൻ ദേശീയ നേതൃത്വം തയ്യാറായിരുന്നില്ല. വിജയ സാധ്യതയുള്ള സീറ്റുകൾ കൂടുതൽ നേടിയെടുക്കാൻ ഗെഹ്ലോട്ടും സച്ചിനും…

Read More

തെലങ്കാനയിൽ വ്യക്തമായ ലീഡ് നേടി കോൺഗ്രസ്; മധ്യപ്രദേശിൽ 100 പിന്നിട്ട് ബിജെപി

വോട്ടെണ്ണൽ ഒരു മണിക്കൂർ പൂർത്തിയാകുമ്പോൾ പുറത്തുവരുന്ന ആദ്യഫലസൂചനകളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മധ്യപ്രദേശിൽ ലീഡ് നിലയിൽ ബിജെപി 100 കടന്നു അതേസമയം, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നേറുകയാണ്. ഛത്തീസ്ഗഡിൽ കോൺഗ്രസ് അമ്പതോളം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി മുപ്പതിലധികം സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. തെലങ്കാനയിൽ കോൺഗ്രസ് വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്. അറുപതോളം സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഭരണ കക്ഷിയായ ബിആർഎസ് മുപ്പതോളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. രാജസ്ഥാൻ, തെലങ്കാന,…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ചതും ഉമ്മൻചാണ്ടി; എ എ റഹീം എംപി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ചതും ഉമ്മൻചാണ്ടിയാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം എംപി. ചാണ്ടി ഉമ്മൻ പറഞ്ഞതുപോലെ ‘അപ്പയുടെ പതിമൂന്നാം വിജയം’. അതിനപ്പുറത്ത് ഒരു രാഷ്ട്രീയവും പുതുപ്പള്ളി വിജയത്തിൽ യുഡിഎഫിന് അവകാശപ്പെടാനില്ല. ആദ്യാവസാനം സഹതാപം ആളിക്കത്തിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. വിജയിച്ചതിന് ശേഷം മാത്രം എൽഡിഎഫ് സർക്കാരിനെതിരായ വിധിയെന്നൊക്കെ വിളമ്പുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ അല്പത്വമാണ്. ഉമ്മൻചാണ്ടി എന്ന ‘പുതുപ്പള്ളി ഫാക്ടർ’നെ  മാറ്റിനിർത്തി മത്സരിക്കാൻ തയാറാകണമായിരുന്നുവെന്നും റഹീം കുറിച്ചു.  എ എ റഹീമിന്റെ കുറിപ്പ്…

Read More