ഈ ഫലം അസാധാരണമല്ല: 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ടെന്ന് എം ബി രാജേഷ്

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിയല്ലെന്ന് മന്ത്രി എം ബി രാജേഷ്. അടിയന്തരാവസ്ഥ കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടർന്ന് വിശകലനം ചെയ്ത് കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നടപടി സ്വീകരിച്ചു. തുടർന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചുവന്നു. ജനാധിപത്യത്തിൽ ഇതെല്ലാം സാധാരണമാണ്. പരമാധികാരികൾ ജനങ്ങളാണെന്നും എം ബി രാജേഷ് പറഞ്ഞു. ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമ്പോൾ തൃശൂരിൽ ബിജെപി വിജയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദേശീയ തലത്തിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ കേരളത്തിൽ 20…

Read More

ഹരിയാനയിൽ കോൺഗ്രസ്; അഞ്ച് സീറ്റുകളിൽ ലീഡ്

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിൽ അഞ്ച് സീറ്റിലും ലീഡുമായി കോൺഗ്രസിന്റെ നേതൃത്വത്തിലുളള ഇന്ത്യാ സഖ്യം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുളള പത്ത് സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി അഞ്ച് സീറ്റിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. അംബാലയിൽ വരുൺ ചൗധരി, സിർസയിൽ സെൽജ, സോനിപത്തിൽ സത്പാൽ ബ്രഹ്‌മചാരി, ഹിസാറിൽ ജയപ്രകാശ്, റോഹ്തകിൽ ദീപേന്ദർ സിങ് ഹൂഡ എന്നിവരാണ് ലീഡ് ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ.

Read More

കണ്ണൂരിൽ സുധാകരനു വൻ മുന്നേറ്റം; പിണറായി വിജയന്റെ മണ്ഡലത്തിലും ലീഡ്

കണ്ണൂർ മണ്ഡലത്തിൽ കെ.സുധാകരൻ വൻ ലീഡിലേക്ക്. സുധാകരന് വെല്ലുവിളിയുയർത്താൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് സാധിച്ചില്ലെന്ന തരത്തിലാണ് ഫലം പറയുന്നത്. 50,000-ൽപ്പരം വോട്ടുകളുടെ ലീഡാണ് നിലവിൽ കെ സുധാകരനുള്ളത്. എം വി ജയരാജന് ഇടതുമുന്നണി പ്രതീക്ഷിച്ച തരത്തിലുള്ള മുന്നേറ്റം കാഴ്ചവെക്കാനായില്ല. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയാണ് സുധാകരൻ മുന്നോട്ട് കുതിക്കുന്നത്. ആദ്യ ഘട്ടത്തിൽ ലീഡെടുത്തതൊഴിച്ചാൽ പിന്നീട് ഒരു ഘട്ടത്തിലും എം വി ജയരാജന് സുധാകരനെ മറികടക്കാനായില്ല. ഓരോ റൗണ്ട് കഴിയുമ്പോഴും സുധാകരൻ ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യ റൗണ്ടിൽ…

Read More

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ശശി തരൂരും തമ്മിൽ പോരാട്ടം കടുക്കുന്നു

തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിൽ കനത്ത മത്സരം നടക്കുന്നു. 11മണിവരെയുള്ള കണക്കുകൾ പ്രകാരം രാജീവ് ചന്ദ്രശേഖർ ശശി തരൂരിനേക്കാൾ 6618 വോട്ടിന് ലീഡ് ചെയ്യുകയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ചിത്രങ്ങളിൽ പോലും ഇല്ല. 55,148 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രാജീവ് ചന്ദ്രശേഖറിന് സാദ്ധ്യതയുണ്ടെന്ന് പ്രവചിക്കുന്നതായിരുന്നു മിക്ക എക്സിറ്റ് പോൾ ഫലങ്ങളും.

Read More

‘വടകരയിൽ സമാധാനം ഉണ്ടാകണം, യുഡിഎഫിനെ ജനങ്ങൾ കൈവിടില്ല’; ഷാഫി പറമ്പിൽ

യുഡിഎഫിനെ ജനങ്ങൾ കൈവിടില്ലെന്ന് വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിൽ സമാധാനം ഉണ്ടാകണം. സ്നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടുനടക്കാനാണ് ആഗ്രഹിക്കുന്നത്. ‘രാജ്യത്ത് ജനാധിപത്യ മതേതര ശക്തികളുടെ തിരിച്ചുവരവ് ഉണ്ടാകുന്ന ദിവസമാകട്ടെ ഇന്ന്. പ്രാർത്ഥിക്കുന്നു. ആശിക്കുന്നു, ആശംസിക്കുന്നു. വടകരയേയും, കേരളത്തേയും സംബന്ധിച്ചിടത്തോളം തികഞ്ഞ ശുഭപ്രതീക്ഷയിലും ആത്മ വിശ്വാസത്തിലുമാണ്.വടകരയിലെ ജനങ്ങൾ ഞങ്ങളെ കൈവിട്ടിട്ടില്ലെന്ന് പൂർണമായ ഉറപ്പാണ്. കംഫർട്ടബിളായിട്ടുള്ള ഭൂരിപക്ഷത്തിൽ വടകര ഞങ്ങൾക്ക് നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ്. കേരളത്തിൽ 20 സീറ്റും യു ഡി എഫ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു….

Read More

വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിൽ

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കമ്പേൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് ഉണ്ട്. വയനാട്ടിൽ ആദ്യം മുതൽ തന്നെ രാഹുലായിരുന്നു മുന്നിൽ. 65908 വോട്ടിന്റെ ലീഡാണ് ഉള്ളത്. കേരളത്തിലെ ഏറ്റവും കൂടുതൽ ലീഡ് എന്ന സ്ഥാനവും അദ്ദേഹത്തിനാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ രണ്ടാം സ്ഥാനത്താണ്. എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തും. യു പിയിലെ റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിലാണ്.

Read More

ആദ്യ റൗണ്ടിൽ വാരാണസിയിൽ നരേന്ദ്ര മോദി പിന്നിൽ

രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാർത്ഥികളിൽ ബിഎസ്പി സ്ഥാനാർത്ഥിയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം. 500 സീറ്റുകളിലെ ഫല സൂചന പുറത്തുവരുമ്പോൾ…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ്; യു.പിയിൽ ആദ്യ ഫലസൂചനകൾ ബി.ജെ.പിക്ക് അനുകൂലം

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യത്തെ ഫല സൂചന പുറത്തു വരുമ്പോൾ ഉത്തർപ്രദേശിൽ എൻ. ഡി.എയ്ക്ക് അനുകൂലം. 13 സീറ്റുകളിൽ എൻ.ഡി.എ ലീഡ് ചെയ്യുകയാണ്. ഏഴിടത്ത് ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്. പോസ്റ്റൽവോട്ടുകളുടെ എണ്ണം പുരോഗമിക്കുമ്പോൾ 200 കടന്ന് എൻ.ഡി.എ. 294 സീറ്റുകളിലാണ് എൻ.ഡി.എ മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ 161 സീറ്റുമായി ഇൻഡ്യ സഖ്യം പിന്നിലാണ്. ആദ്യ ഫലസൂചനകൾ വന്നപ്പോൾ ഇൻഡ്യ സഖ്യം മുന്നിട്ട് നിന്നെങ്കിലും പിന്നീട് പിന്നോട്ട് പോകുകയായിരുന്നു. ആധികാരിക ജയം ഉണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. സഖ്യകക്ഷികളുടെ പ്രകടനം കൂടിയാകുമ്പോൾ…

Read More

വിഷു ബമ്പർ നറുക്കെടുപ്പ്; ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

12 കോടി ഒന്നാം സമ്മാനമായി നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലം പ്രഖ്യാപിച്ചു. രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാന VC 490987 എന്ന നമ്പറിനാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. ആലപ്പുഴ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.vishu bumper lotterry result രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകൾക്ക് വീതം നൽകും. 10 ലക്ഷം വീതം മൂന്നാം സമ്മാനവും…

Read More

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പരീക്ഷ എഴുതിയത് 4,14,159 വിദ്യാർത്ഥികൾ

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. https://keralaresults.nic.in/dhsefy24spk13/swr_dhsefy.html വഴി റിസൾട്ട് അറിയാൻ സാധിക്കും. 4,14,159 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഈ വർഷം നേരത്തെ തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചത്. പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതിനു ശേഷം അപേക്ഷയിലെ പിഴവുകൾ തിരുത്താൻ അവസരം…

Read More