3 പഞ്ചായത്തുകൾ നഷ്ടം; സീറ്റുകൾ പിടിച്ച് യുഡിഎഫ്: തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി

സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ ഇടതിന് നഷ്ടമാകും. തച്ചമ്പാറക്ക് പുറമേ തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലാണ് ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. കോട്ടയം അതിരമ്പുഴ മൂന്നാം വാർഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ കണിച്ചാൽ മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി. ഇതുവരെ ഫലം വന്ന 29 വാർഡിൽ 15 ഇടത്ത് യുഡിഎഫും….

Read More

നെറ്റ് പരീക്ഷ ഫലം നാളെ

യു.ജി.സി നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാൻ കഴിയും. ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ പുനഃക്രമീകരിക്കുകയുണ്ടായി. അന്തിമ ഉത്തരസൂചിക ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി എന്നിവ ഫലങ്ങൾ പരിശോധിക്കാൻ ആവശ്യമാണ്. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

Read More

നിപ നിയന്ത്രണ വിധേയം; ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവ്: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവാണ്.നിപ്പ വൈറസ് വ്യാപനം മെയ് മുതൽ സെപ്റ്റംബർ വരെയാണ്.ഈ സമയത്ത് ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്.എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. രണ്ടാമത് ഒരാൾക്ക് ഇല്ല എന്നത് ഉറപ്പുവരുത്തിയാണ് പോകുന്നതെന്നും മന്ത്രി അറിയിച്ചു

Read More

നീറ്റ് പുനഃപരീക്ഷാ ഫലം പ്രഖ്യാപിച്ച് എൻടിഎ; പരീക്ഷയെഴുതിയത് 813 പേർ

പരീക്ഷാ ക്രമക്കേട് ആരോപണത്തിനു പിന്നാലെ വീണ്ടും നടത്തിയ നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ). ആരോപണം നേരിട്ട 6 സെന്ററുകളിലെ 1563 വിദ്യാർഥികൾക്കാണ് പുനഃപരീക്ഷ നടത്തിയത്. ഇവരിൽ 813 പേർ മാത്രമാണ് വീണ്ടും പരീക്ഷയെഴുതിയത്. ക്രമക്കേടു സംഭവിച്ച ആറു നഗരങ്ങളിലും വ്യത്യസ്ത സെന്ററുകളിലായാണു പരീക്ഷ നടന്നത്. exams.nta.ac.in/NEET എന്ന വെബ്‌സൈറ്റിലൂടെ ഫലമറിയാം. പരീക്ഷ എഴുതാൻ മുഴുവൻ സമയവും ലഭിച്ചില്ലെന്നു കാട്ടി മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തിസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്,…

Read More

‘ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കണം’; പാർട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണമെന്ന് തോമസ് ഐസക്

പാര്‍ട്ടി ജനങ്ങളുടേതാണ് എന്ന ബോധ്യം വേണമെന്നും തിരുത്തേണ്ട തെറ്റുകള്‍ തിരുത്തണമെന്നും മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ തോമസ് ഐസക്. ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിച്ച് പോകണം. അവര്‍ പറയുന്ന കാര്യങ്ങള്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അഭിപ്രായങ്ങള്‍ പരിഗണിക്കുക തന്നെ വേണം. പാര്‍ട്ടി, പാര്‍ട്ടിക്കാരുടേതല്ല ജനങ്ങളുടെ പാര്‍ട്ടിയാണ്. തുറന്ന മനസ്സോടെ അവരുടെ വിമര്‍ശനങ്ങളെല്ലാം കേള്‍ക്കണമെന്നും…

Read More

‘വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചു’; നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ്

നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണത്തിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. നീറ്റ് പരീക്ഷാ ഫലം അട്ടിമറിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചുവെന്നും കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഒരു പരീക്ഷയുടെയും പേപ്പർ ചോരാതെ നോക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.  നീറ്റ് പരീക്ഷാ ഫലം വന്നതിനുശേഷം ഓരെ സെന്‍ററില്‍ പരീക്ഷ എഴുതിയ ആറു വിദ്യാര്‍ത്ഥികള്‍ക്ക് 720 മാര്‍ക്കില്‍ 720 മാര്‍ക്കും കിട്ടി ഒന്നാം റാങ്ക് നേടിയെന്നും അത് അസാധാരണമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതിന് പുറമെ…

Read More

തൃശൂർ ബിജെപിക്ക് ലഭിക്കാൻ കാരണം കോൺഗ്രസ്, ആറ്റിങ്ങലിൽ ‘ജയിച്ച തോൽവി’: യുഡിഎഫിന് വോട്ടു കുറഞ്ഞു; എം.വി. ഗോവിന്ദൻ

സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അഞ്ച് ശതമാനം വോട്ടുകളുടെ കുറവ് ഉണ്ടായെന്നും എൽഡിഎഫിന് ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിന് ഒരു സിറ്റിങ് സീറ്റും നഷ്ടമായി. പരാജയം സംബന്ധിച്ച് ആവശ്യമായ പരിശോധനയും തിരുത്തലും നടത്തും. സംസ്ഥാനത്ത് എൽഡിഎഫിന് മൊത്തത്തിൽ പരാജയമാണ് ഉണ്ടായത്. കഴിഞ്ഞ തവണയും എൽഡിഎഫിന് ഒരു സീറ്റാണ് ലഭിച്ചത്. തോൽവി സംബന്ധിച്ച് എല്ലാ പരിശോധനയും നടത്തും. മുന്നണിക്ക് അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു യുഡിഎഫിന് 2019ൽ…

Read More

അധീർ രഞ്ജൻ ചൗധരിയെ നിലംപരിശാക്കി യൂസഫ് പഠാൻ

പശ്ചിമ ബെംഗാളിലെ ബെഹ്റാംപൂർ ലോക്സഭാ മണ്ഡലത്തിൽ മുൻ ക്രിക്കറ്റ് താരം യൂസുഫ് പഠാന്റെ കൂറ്റനടിയിൽ നിലംപൊത്തി കോൺഗ്രസിന്റെ തലമുതിർന്ന നേതാവും ലോക്സഭാ കക്ഷിനേതാവും പശ്ചിമബംഗാൾ പാർട്ടി അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി. അരലക്ഷത്തിലേറെ വോട്ടിന് യൂസുഫ് പഠാൻ മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നു. 2014 മുതൽ അധീർ രഞ്ജൻ ചൗധരിയാണ് മണ്ഡലത്തിൽ ജയിച്ചു പോന്നത്. ശക്തമായ കോൺഗ്രസ് വേരോട്ടമുള്ള മണ്ഡലത്തിൽ ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥിയായി അധീർ രഞ്ജൻ ചൗധരി രംഗത്തെത്തുമ്പോൾ വൻ പ്രതീക്ഷയായിരുന്നു. എന്നാൽ ശക്തമായ തൃണമൂൽ വിരുദ്ധതകാരണം…

Read More

‘ഭരണ വിരുദ്ധ വികാരമടക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു, തൃശ്ശൂരിൽ ഒത്തുകളിയുണ്ടായിരുന്നു’; കെ.സുധാകരൻ

സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും എതിരായ ഭരണ വിരുദ്ധ വികാരമടക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി അധ്യക്ഷനുമായ കെ.സുധാകരൻ. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തതിന്റെ തെളിവാണ് വിജയം. തൃശൂരിൽ മൂന്നാം സ്ഥാനത്തെത്തിയത് പരിശോധിക്കും. തൃശ്ശൂരിൽ നടന്നത് ഒത്തുകളിയാണെന്ന് സുധാകരൻ ആരോപിച്ചു. ‘സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ പിണറായി വിജയനെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു. അതാണ് തൃശൂരിൽ പ്രതിഫലിച്ചത്. ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിനും അപ്പുറമാണ്. മുന്നേറ്റത്തിലെ പങ്ക് കണ്ണൂരിലെ നേതാക്കന്മാർക്കുമുണ്ട്’ സുധാകരൻ പറഞ്ഞു.

Read More

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വിജയിച്ചു

പതിനെട്ടാം ലോക്സഭയിൽ ഇടുക്കിയുടെ ശബ്ദമാകാൻ രണ്ടാം തവണയും ഡീൻ കുര്യാക്കോസ്. ഇടുക്കിയിൽ മൂന്നാം പോരാട്ടത്തിന് ഒരേ എതിരാളികൾ കച്ചമുറുക്കിയിറങ്ങിയപ്പോൾ വിജയം രണ്ടാം തവണയും ഡീനിനൊപ്പം തന്നെ. 133727 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് വിജയിച്ചത്. കഴിഞ്ഞ തവണ മത്സരിച്ചവർ നേരിട്ട് ഏറ്റുമുട്ടുന്ന ഏക സീറ്റെന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ടായിരുന്നു. നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടത്തിൽ ഇത്തവണ മണ്ഡലം യുഡിഎഫിന്റെ കൈപ്പത്തിക്കുള്ളിലായി.

Read More