
സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടിത്തുടങ്ങി ; പണം പിൻവലിക്കുന്നതിൽ നിയന്ത്രണം
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് വമ്പിച്ച പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ പോരിനുമാണ് ഇടയാക്കിയത്.ശമ്പളം മുടങ്ങി നാലാം ദിനമായ ഇന്ന് ശമ്പളവിതരണം തുടങ്ങിയെങ്കിലും പ്രതിദിനം പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ശമ്പളത്തിനും പെൻഷനും മാത്രമല്ല, ട്രഷറി നിക്ഷേപങ്ങള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ദിവസം പിൻവലിക്കാവുന്ന തുക അൻപതിനായിരമാണ്. ഒന്നും രണ്ടും പ്രവര്‍ത്തി ദിവസം ശമ്പളമെത്തേണ്ടവര്‍ക്കാണ് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടിഎസ്ബി അക്കൗണ്ടുകളിൽ നിന്ന് അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തുന്നുണ്ട്. മൂന്നാം പ്രവര്‍ത്തി ദിനത്തിലും അതിന് ശേഷവും…