ദിനം പ്രതി 5000 പേർക്ക് മാത്രം പ്രവേശനം; ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം

 ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം. ജനുവരി 15 വരെ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി അയ്യായിരം ആയാണ് നിജപ്പെടുത്തിയത്. മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് തീരുമാനം. ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് തീർത്ഥാടനത്തിന്‍റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികളേയും നിരോധിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് പരി​ഗണിച്ച് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിൽ നിരോധിച്ചുവെന്ന് കളക്ടർ പ്രേം ക്രിഷ്ണൻ…

Read More

‘കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ ’: ഗുരുവായൂരിൽ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വിഡിയോ ചിത്രീകരിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ എന്നും ഹൈക്കോടതി വിമർശിച്ചു. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെടുന്നതും ചൂണ്ടിക്കാട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പി.പി.വേണുഗോപാൽ, ബബിത മോൾ എന്നിവർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഈ ചിത്രകാരി നിരന്തരമായി ക്ഷേത്രാചാരങ്ങൾ ലംഘിക്കുകയാണെന്നു ഹർജിയിൽ ആരോപിച്ചിരുന്നു….

Read More

ദുബൈയിൽ ട്രക്ക് ഗതാഗതത്തിന് നിയന്ത്രണം ; നിർദേശങ്ങളുമായി ആർടിഎ

ദുബൈ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​ര സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി. റാ​സ​ൽ​ഖോ​റി​നും ഷാ​ർ​ജ​ക്കും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്താ​ണ്​ നി​യ​ന്ത്ര​ണം. രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ​യും ഉ​ച്ച​ക്ക്​ ഒ​ന്ന്​ മു​ത​ൽ മൂ​ന്നു​വ​രെ​യും വൈ​കീ​ട്ട്​ 5.30 മു​ത​ൽ എ​ട്ട്​ വ​രെ​യു​മാ​ണ്​ ഈ ​റോ​ഡി​ൽ നി​യ​ന്ത്ര​ണം. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തേ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്. ഈ ​സ​മ​യം ട്ര​ക്ക്​ ഡ്രൈ​വ​ർ​മാ​ർ​ എ​മി​റേ​റ്റ്​ റോ​ഡ്​ പോ​ലു​ള്ള ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ നി​യ​ന്ത്ര​ണ​മു​ള്ള സ​മ​യം വാ​ഹ​നം നി​ർ​ത്തി​യി​ടു​ക​യോ ചെ​യ്യ​ണ​മെ​ന്ന്​…

Read More

തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

തിരുവനന്തപുരത്ത് തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. കടൽക്ഷോഭത്തെ തുടർന്നായിരുന്നു നേരത്തെ വിലക്ക പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിൽ കടൽ ശാന്തമായ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ ആയ ജില്ലാ കളക്ടർ വിലക്ക് പിൻവലിച്ചത്. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്. സെക്കൻഡിൽ 05 സെന്റീമീറ്ററിനും 20 സെന്റീമീറ്ററിനും  ഇടയിൽ വേഗത മാറിവരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദശവാസികളും…

Read More

പരിസ്ഥിതി ദുർബല മേഖലയിൽ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന ഹൈക്കോടതി; ഊട്ടിയിലും കൊടൈക്കനാലിലും വാഹന നിയന്ത്രണം പരിഗണനയിൽ

ഊട്ടിയിലും കൊടൈക്കനാലിലും വേനലവധി സമയത്ത് വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് നീലഗിരി ജില്ലാ കളക്ടർ. പരിസ്ഥിതി ദുർബല മേഖലയിൽ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം. നീലഗിരിയിലേക്ക് പ്രതിദിനം ഓടുന്ന മോട്ടോർ വാഹനങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനാണ് തീരുമാനം. അഭിഭാഷകരായ ചെവനൻ മോഹനും രാഹുൽ ബാലാജിയുമാണ്, ഒരേ സമയം ഉള്‍ക്കൊള്ളാൻ കഴിയുന്നതിലും അധികം വാഹനങ്ങളും വിനോദസഞ്ചാരികളും വരുമ്പോഴുണ്ടാകുന്ന പരിസ്ഥിതി നാശത്തെ കുറിച്ച് കോടതിയെ അറിയിച്ചത്.  ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി…

Read More

ഇന്ത്യയിൽ സിം കാർഡുകൾ വാങ്ങുന്നതിൽ നിയന്ത്രണം; നിബന്ധനകൾ കടുപ്പിച്ച് ടെലികോം മന്ത്രാലയം

ഇന്ത്യയിൽ സിം കാർഡുകൾ വാങ്ങുന്നതിൽ കടുത്ത നിബന്ധനകളുമായി ടെലികോം മന്ത്രാലയം. ഉപഭോക്താക്കൾ എങ്ങനെ സിം കാർഡുകൾ വാങ്ങണമെന്നും ആക്ടീവാക്കണമെന്നതും സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. സിം കാർഡുകളുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച് രണ്ട് സർക്കുലറുകളാണ് ടെലികോം ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയത്. ഉപഭോക്തക്കൾക്കും ടെലികോം കമ്പനികൾക്കും ടെലികോം വകുപ്പ് നിർദേശങ്ങൾ നൽകി. രാജ്യത്ത് സിം കാർഡുകൾ വിൽക്കുന്ന നിലവിലെ രീതിയുടെ സുരക്ഷ പരിശോധിക്കുന്നതിനൊപ്പം കെവൈസി നിർബന്ധമാക്കുന്ന വ്യവസ്ഥകളും പാലിക്കണമെന്ന് ടെലികോം ഡിപ്പാർട്ട്മെന്റ് പറയുന്നു. ടെലികോം കമ്പനികൾ അവരുടെ സിം കാർഡുകൾ വിൽക്കുന്ന…

Read More

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ നിയന്ത്രണം: കേന്ദ്രത്തിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി

ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കനിയന്ത്രണം സംബന്ധിച്ച് നിയമങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി. മാര്‍ച്ച് ആറിനാണ് ഹൈക്കോടതി ഐ.ടി. മന്ത്രാലയത്തോട് ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ മന്ത്രാലയം ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ലെന്ന് ഏപ്രില്‍ 12-ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിനുവേണ്ടി നോട്ടീസ് സ്വീകരിക്കാന്‍ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകയായ മോണിക്ക അറോറയോട് ആവശ്യപ്പെട്ടു.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്‍പ്പെടെ ഉപയോഗിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലഭാഷയടക്കം പ്രയോഗിക്കുന്നത് ഗൗരവമായി കാണണം. സാമൂഹികമാധ്യമങ്ങളിലും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും ഉള്ളടക്കനിയന്ത്രണത്തിനുള്ള…

Read More