
കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി മെറ്റ
കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി മെറ്റ. കാനഡയില്‍ പുതിയ ഓണ്‍ലൈന്‍ ന്യൂസ് ബില്‍ പാസായ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഫെയ് സ്ബുക്ക് ഉള്‍പ്പടെയുള്ള വലിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഉള്ളടക്കങ്ങളുടെ പ്രതിഫലം അവ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നല്‍കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ബില്‍ ആണ് പാസാക്കിയത്. മെറ്റയും ഗൂഗിളും ഇതിനകം കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് വാര്‍ത്താ ഉള്ളടക്കങ്ങള്‍ കാണുന്നതില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാനമായ നിയമത്തിന്റെ പ്രതികരണം എന്നോണം 2021 ല്‍ ഓസ്‌ട്രേലിയന്‍ ഉപഭോക്താക്കളേയും ഫെയ്സ്ബുക്കില്‍ വാര്‍ത്തകള്‍…