ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്; കുട്ടികളുടെ പഠനം മുടക്കരുതെന്ന് സതീശൻ

ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. മദ്യ നിർമ്മാണശാലകൾ തുടങ്ങാനുള്ള ഓട്ടത്തിനിടയിൽ പാവപ്പെട്ട വിദ്യാർഥികളുടെ കാര്യം കൂടി സർക്കാർ ശ്രദ്ധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനഃസ്ഥാപിക്കണം. എത്രയും വേഗം സ്കോളർഷിപ്പ് തുക പൂർണമായും വിതരണം ചെയ്യണം. സർക്കാർ നിഷേധാത്മക നിലപാട് തുടർന്നാൽ നിയമസഭയിലും പുറത്തും പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ…

Read More

കനേഡിയൻ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ച്‌ ഇന്ത്യ

കനേഡിയൻ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ച്‌ ഇന്ത്യ. എൻട്രി വിസ, ബിസിനസ് വിസ, കോണ്‍ഫറൻസ് വിസ, മെഡിക്കല്‍ വിസ എന്നിവയാണ് ഇന്ത്യ പുഃനസ്ഥാപിച്ചത്. ഇന്ന്മുതല്‍ വിസ സൗകര്യം പുഃനസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ – കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കനേഡിയൻ പൗരന്മാര്‍ക്കുള്ള വിസാ സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. ഖലിസ്താൻ നേതാവ്…

Read More

നീല ടിക്ക്  പുനഃസ്ഥാപിച്ചു; മസ്‌കിനോട് നന്ദി പറഞ്ഞ് താരം അമിതാഭ് ബച്ചൻ

തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലെ വെരിഫിക്കേഷന്‍ മാര്‍ക്കായ നീല ടിക്ക്  പുനഃസ്ഥാപിച്ചതിന് ട്വിറ്റർ മേധാവി എലോൺ മസ്‌കിനോട് നന്ദി പറഞ്ഞ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഹിന്ദിയില്‍ എഴുതിയ വളരെ രസകരമായ പോസ്റ്റിലുടെയാണ് ബിഗ് ബി മസ്കിന് നന്ദി പറഞ്ഞത്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ പണമടച്ചുള്ള ബ്ലൂ സേവനം നല്‍കുന്നതിന്‍റെ ഭാഗമായി പ്രമുഖരുടെ അക്കൌണ്ടില്‍ നിന്ന് പോലും ബ്ലൂ ടിക്കുകൾ നീക്കം ചെയ്തിരുന്നു. ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, രാഹുല്‍ ഗാന്ധി തുടങ്ങി…

Read More

വാട്‌സ്ആപ്പിന്റെ തകരാർ പരിഹരിച്ചു

വാട്സ്ആപ്പിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു. വാട്സ്ആപ്പിന്റെ പ്രവർത്തനം ഇപ്പോൾ പൂർവരൂപത്തിലായി. ഉച്ചക്ക് 12.30 ഓടെയായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമായത്. എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചെത്തുമെന്ന് മെറ്റ അധികൃതർ അറിയിച്ചിരുന്നു. വാട്സ്ആപ്പിന് എന്താണ് സംഭവിച്ചതെന്ന് മെറ്റ വിശദീകരിച്ചിട്ടില്ല. ഏകദേശം രണ്ടര മണിക്കൂറാണ് വാട്സ്ആപ്പ് സേവനം തടസ്സപ്പെട്ടത്. വാട്സ്ആപ്പ് പ്രവർത്തനരഹിതമായതോടെ ട്വിറ്ററിൽ ട്രോളുകൾ നിറഞ്ഞു. മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ ചിത്രങ്ങൾ വച്ചാണ് മിക്ക ട്രോളുകളും. വാട്സ്ആപ്പ് ഡൗൺ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.

Read More