
ദുബൈ എമിറേറ്റിൽ 35 പൈതൃക കെട്ടിടങ്ങൾ പുന:സ്ഥാപിക്കുന്നു ; പദ്ധതിക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷിദ് ആൽ മക്തൂം
ദുബൈ എമിറേറ്റിന്റെ പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 35 ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾകൂടി പുനഃസ്ഥാപിക്കുന്നു. നേരത്തേ ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകിയതോടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടാംഘട്ടം നടപ്പാക്കുന്നതോടെ പദ്ധതിയിൽ ഉൾപ്പെട്ട കെട്ടിടങ്ങളുടെ എണ്ണം ആകെ 807 ആകും. ആദ്യഘട്ടത്തിൽ 17 പുരാവസ്തു മേഖലകൾ, 14 ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, 741 കെട്ടിടങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നത്. ദുബൈ മീഡിയ…