മുടങ്ങിക്കിടന്ന ഡ്രൈവിങ് ലൈസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിൻറിങ് പുനരാരംഭിച്ചു; തപാൽ വഴി വീടുകളിലേയ്ക്ക്

ഡ്രൈവിങ് ലൈസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിൻറിങ് പുനരാരംഭിച്ചു. ആറുമാസമായി മുടങ്ങിക്കിടക്കുകയായിരുന്നു. വരും ദിവസങ്ങളിൽ തപാൽ മുഖേന വീടുകളിൽ ആർസി ബുക്കുകളും ലൈസൻസും എത്തിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു.  സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രിൻറിങ് കമ്പനിക്ക് എട്ടുകോടിയിലേറെ രൂപ കുടിശ്ശിക വന്നതോടെയാണ് പ്രിൻറിങ് മുടങ്ങിയത്. കൊച്ചിയിൽ ലൈസൻസും ആർസി ബുക്കും അച്ചടിച്ചിരുന്ന കരാറുകാരന് ഒൻപതുകോടിയാണ് നിലവിലെ കുടിശ്ശിക. ഇതിനുപുറമേ തപാൽ വകുപ്പിനും കുടിശ്ശിക ആയതോടെ അച്ചടിച്ച ലൈസൻസുകൾ അയക്കാൻ തപാൽ വകുപ്പും തയ്യാറായിരുന്നില്ല. 

Read More

മോട്ടര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ച് വീണ്ടും സർവീസ് തുടങ്ങി റോബിൻ ബസ്;  7500 രൂപ പിഴയിട്ട് എംവിഡി

റോബിന്‍ ബസ് സര്‍വീസ് തുടങ്ങിയതിന് പിന്നാലെ പിഴ ഈടാക്കി എംവിഡി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങിയ റോബിന്‍ ബസ് 100 മീറ്റർ പിന്നിട്ടപ്പോൾ പരിശോധനയുമായി എത്തിയ എംവിഡി പെർമിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടു. പരിശോധന തുടരുമെന്ന് എംവിഡി അറിയിച്ചു.  അതേസമയം  കോടതിയാണോ മോട്ടർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നുമായിരുന്നു ബസ് ഉടമ പാലാ സ്വദേശി ബേബി ഗിരീഷിന്റെ പ്രതികരണം. പരിശോധനയെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ബസിന്‍റെ യാത്ര….

Read More