
വയനാട് ഉരുൾപ്പൊട്ടൽ; കാണാതായവർക്കുള്ള തെരച്ചിൽ തുടരണം, ആവശ്യം ശക്തമാക്കി പ്രതിപക്ഷം
വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തം. ഉരുൾപൊട്ടലിൽ അകപ്പെട്ട 47 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സർക്കാർ വീണ്ടും തെരച്ചിൽ തുടങ്ങണമെന്ന് വയനാട്ടിലെ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. തെരച്ചിൽ പുനഃരാരംഭിച്ചില്ലെങ്കിൽ പ്രതിഷേധം ആരംഭിക്കാനാണ് നീക്കം. സൂചിപ്പാറ, ആനടികാപ്പ് മേഖലയിൽ തെരച്ചിൽ നടത്തണമെന്നാവശ്യപ്പെട്ട് കാണാതായവരുടെ ബന്ധുക്കൾ ചീഫ് സെക്രട്ടറിയോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ഇതുപ്രകാരം നടത്തിയ തെരച്ചിലിലാണ് അഞ്ച് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. അതിനുശേഷം ആഴ്ചകളായി തെരച്ചിൽ തിർത്തിവച്ചിരിക്കുകയാണ്. ഈ സാചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ…