രണ്ട് അഭിപ്രായത്തിന്‍റെ കാര്യമില്ല; സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ചുമതല ഗവര്‍ണര്‍ക്ക്: രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

യുജിസി കരട് ചട്ടങ്ങള്‍ക്കെതിരെയും മുൻ ഗവര്‍ണര്‍ക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ചുമതല ഗവര്‍ണര്‍ക്കാണെന്നും ഇതിൽ രണ്ട് അഭിപ്രായത്തിന്‍റെ കാര്യമില്ലെന്നും അര്‍ലേക്കര്‍ പറഞ്ഞു. കോടതികൾ തന്നെ ഇത് വ്യക്തമാക്കിയതാണ്. അതിനാൽ വിഷയത്തിൽ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കിൽ അവ പരിഹരിക്കാവുന്നതേയുള്ളു. ഇതിൽ രണ്ട് വഴികള്‍ ഇല്ല. കേരളത്തിലെ ജനങ്ങളുടെ നല്ലതിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കും. സര്‍ക്കാരുമായി ഒന്നിച്ച് ഇക്കാര്യത്തിൽ പ്രവര്‍ത്തിക്കും. മുൻ ഗവര്‍ണര്‍ അദ്ദേഹത്തിന്‍റെ ചുമതല…

Read More

റോഡിലെ കുഴികൾക്ക് കാരണം എലികളാണെന്ന് പറഞ്ഞു; ഡൽഹി – മുംബൈ എക്‌സ്‌പ്രസ്‍വേ പദ്ധതിയിലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

റോഡിലെ കുഴികൾക്ക് കാരണം എലികളാണെന്ന് പറഞ്ഞ ഡൽഹി – മുംബൈ എക്‌സ്‌പ്രസ് വേ പദ്ധതിയുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. രാജസ്ഥാനിലെ ദൗസ ജില്ലയിലെ റോഡിൽ ചില ഭാഗങ്ങളിൽ രൂപപ്പെട്ട കുഴികളുടെ ഉത്തരവാദിത്തമാണ് ഉദ്യോഗസ്ഥൻ എലികളിൽ ആരോപിച്ചത്. കെസിസി ബിൽഡ്കോണ്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനെയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്എഐ) അയച്ച കത്തിൽ സ്ഥാപനം ജീവനക്കാരനെതിരെ എടുത്ത നടപടികൾ വിശദീകരിച്ചു. പ്രോജക്‌ടിനെക്കുറിച്ച് സാങ്കേതിക ധാരണയില്ലാത്ത ഒരു ജൂനിയർ ജീവനക്കാരനാണ് ഈ അഭിപ്രായ…

Read More

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിന് ഉത്തരവാദി കോർപ്പറേഷൻ; നടപടിയെടുക്കണം: റെയില്‍വേ

ആമയിഴഞ്ചാൻ തോട് മലീമസമാകുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതു തടയാൻ തിരുവനന്തപുരം കോർപ്പറേഷൻ നടപടിയെടുക്കണമെന്ന് റെയില്‍വേ. ജലസേചനവകുപ്പിന്റെ അധീനതയിലുള്ള 12 കിലോമീറ്റർ ദൂരമുള്ള തോടിന്റെ ഒരു ശതമാനം വരുന്ന 117 മീറ്റർ മാത്രമാണ് റെയില്‍വേയുടെ സ്ഥലത്തുകൂടി കടന്നുപോകുന്നത്. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് തോട് വൃത്തിയാക്കാൻ റെയില്‍വേ തയ്യാറായതെന്നും ജലസേചനവകുപ്പിലെ പരിചിതരായ കരാറുകാരെയാണ് പണി ഏല്‍പ്പിച്ചതെന്നും ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജർ ഡോ. മനീഷ് തപ്ല്യാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തോട്ടില്‍ അപ്രതീക്ഷിതമായുണ്ടായ കുത്തൊഴുക്കാണ് ദുരന്തത്തിനു വഴിവെച്ചത്. ജോയിയുടെ മരണത്തില്‍ ദുഃഖം…

Read More

യുഡിഎഫ് തോറ്റാൽ ഉത്തരവാദി ഞാൻ, കേരളത്തിൽ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ; വിഡി സതീശൻ

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ത്രികോണ മത്സരം തൃശ്ശൂരിൽ മാത്രമാണെന്നും 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കേരളത്തിൽ നിന്ന് ഇടത് എംപിമാർ ജയിച്ചാൽ അവർ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുണ്ടായാൽ രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും ചോദിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫ്…

Read More

സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനും പങ്ക്: കെ.സി വേണുഗോപാൽ

കർഷകന്റെ ആത്മഹത്യ വേദനാജനകമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കർഷകർ ചോദിക്കുന്നത് ഔദാര്യമല്ല, കൂലിയാണ്. അത് കൊടുക്കാൻ കഴിയില്ലെങ്കിൽ സർക്കാർ രാജിവച്ച് ഇറങ്ങിപ്പോകണം. സർക്കാരിന്റെ മുൻഗണന കേരളീയത്തിനാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനും പങ്കുണ്ടെന്ന് കുറ്റപ്പെടുത്തി. എന്നാൽ കേന്ദ്രസർക്കാരിന്റെ വക്കാലത്ത് കോൺഗ്രസ് ഏറ്റെടുക്കില്ല. ആദ്യം സംസ്ഥാനം ചെലവ് ചുരുക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേൾക്കും. കേന്ദ്ര സർക്കാരിൽ നിന്ന് പണം കിട്ടാൻ കോൺഗ്രസിന്റെ…

Read More

പുൽവാമ ഭീകരാക്രമണം; ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്റേത്: മുൻ കരസേനാ മേധാവി

പുൽവാമ ഭീകരാക്രമണത്തിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിന്റേതെന്ന് മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി. ദേശീയ സുരക്ഷാ ഏജൻസിക്കും ഇൻറലിജൻസ് വീഴ്ചയിൽ ഉത്തരവാദിത്വമുണ്ട്. സൈനിക കോൺവോയ് പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. വ്യോമ മാർഗ്ഗം സഞ്ചരിച്ചിരുന്നെങ്കിൽ ജവാന്മാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ജനറൽ റോയ് ചൗധരി ദി ടെലഗ്രാഫ് പത്രത്തോട് പ്രതികരിച്ചു. 1994 മുതൽ 1997 വരെ ഇന്ത്യയുടെ കരസേന മേധാവിയായിരുന്നു ശങ്കർ റോയ് ചൗധരി. സിആർപിഎഫ്…

Read More

ഐടി ചട്ട ഭേദ​ഗതി കൊണ്ട് ലക്ഷ്യമാക്കുന്നത് ഉത്തരവാദിത്വമുള്ള ഇന്റർനെറ്റ് ഉപയോ​ഗമെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ 80 കോടി ഇൻ്റർനെറ്റ് ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ഭേദഗതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഐടി ആക്റ്റ് നിയമഭേദ​ഗതി വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐടി ചട്ട ഭേദ​ഗതി കൊണ്ട് ലക്ഷ്യമാക്കുന്നത് ഉത്തരവാദിത്വമുള്ള ഇന്റർനെറ്റ് ഉപയോ​ഗമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 80 കോടി ഇന്ത്യക്കാർ ഇന്ന് ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നു. ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നവരുടെ എണ്ണം 2  വർഷത്തിനുള്ളിൽ 120 കോടിയാകും. ഗ്രീവൻസ് അപ്പെലേറ്റ് കമ്മറ്റി സുതാര്യത ഉറപ്പാക്കാൻ പ്രവർത്തിക്കും. സ്ഥാപനങ്ങളും ഉപഭോക്താക്കളും ഒരുമിച്ച് സുരക്ഷിതമായ ഇൻ്റർനെറ്റിന് വേണ്ടി പ്രവർത്തിക്കും. ആരെയും ബുദ്ധിമുട്ടിക്കാൻ…

Read More