യുഡിഎഫിലേക്ക് തിരിച്ചുപോകില്ല; തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ല: സജി മഞ്ഞക്കടമ്പിൽ

യുഡിഎഫിലേക്ക് തിരിച്ചു പോകില്ലെന്ന സൂചന നൽകി സജി മഞ്ഞക്കടമ്പിൽ. മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാൽ ദുരന്തമാകുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പ്രശ്നങ്ങൾ തിരുവഞ്ചൂരടക്കം കോൺ​ഗ്രസിലെ പ്രധാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നും സജി പറഞ്ഞു. ജോസ് കെ മാണിയുടെ നല്ല വാക്കുകളിൽ അഭിമാനിക്കുന്നു എന്നും സജി കൂട്ടിച്ചേർത്തു. 

Read More

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി; തെളിവുള്ളവർക്ക് കോടതിയിൽ പോകാം: രാജീവ് ചന്ദ്രശേഖർ

ലോക്സഭാ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി പരാജയഭീതി കൊണ്ടെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എന്തെങ്കിലും തെളിവുള്ളവർക്ക് കോടതിയിൽ പോകാം. വികസന അജണ്ട പറയുന്ന തന്നെ അധിക്ഷേപിക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചുവെച്ചെന്ന് കാണിച്ച് യുഡിഎഫും എൽഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന്  പിന്നാലെയാണ് എൻഡിഎ സ്ഥാനാ‍ര്‍ത്ഥിയുടെ പ്രതികരണം.  

Read More

‘കറുപ്പ് താൻ എനക്ക് പുടിച്ച കളറ്…’; സത്യഭാമയ്‌ക്കെതിരെ മന്ത്രി വി ശിവൻകുട്ടി

നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തി. ‘കറുപ്പ് താൻ എനക്ക് പുടിച്ച കളറ്…’ എന്നാണ് വി ശിവൻകുട്ടി ഫോസ്ബുക്കിൽ കുറിച്ചത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.

Read More

എസ് രാജേന്ദ്രൻ സിപിഎം വിട്ട് പോകില്ല; പ്രകാശ് ജാവേദക്കറെ കണ്ടതിൽ പ്രശ്‌നമില്ല; എം എം മണി

എസ് രാജേന്ദ്രൻ സിപിഎം വിട്ട് പോകില്ലെന്നാണ് കരുതുന്നതെന്ന് എം എം മണി. പ്രകാശ് ജാവേദക്കറെ രാജേന്ദ്രൻ കണ്ടതിൽ പ്രശ്‌നമില്ല. എസ് രാജേന്ദ്രൻ പാർട്ടിക്കൊപ്പം നിൽക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എം എം മണി പറഞ്ഞു. ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ളവർ രാജേന്ദ്രനോട് സംസാരിച്ചു. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് പോയതെന്നാണ് അറിഞ്ഞതെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാജേന്ദ്രനും ഉണ്ടാകും എന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേർത്തു. അതേസമയം, ഡീൻ കുര്യാക്കോസിനെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്നും എം എം മണി വ്യക്തമാക്കി. എം പി…

Read More

അബ്ദുൾ സലാമിനെ വാഹനത്തിൽ കയറ്റാതിരുന്ന സംഭവം; മത ന്യൂനപക്ഷത്തിൽ പെട്ട ആളെ മാറ്റി നിർത്തി എന്ന സന്ദേശം നൽകിയെന്ന് എകെ ബാലൻ

മലപ്പുറം എന്‍ഡിഎ സ്ഥാനാർത്ഥിയും കാലിക്കറ്റ് സർവകലാശാലാ മുൻ വി സിയുമായ ഡോ. അബ്ദുൾ സലാമിനെ  പ്രധാനമന്ത്രി മോദിയുടെ പാലക്കാട് റോഡ് ഷോക്കിടെ വാഹനത്തിൽ കയറ്റാതിരുന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എകെ ബാലൻ. മത ന്യൂനപക്ഷത്തിൽ പെട്ട ആളെ മാറ്റി നിർത്തി എന്ന സന്ദേശം നൽകിയെന്നും അബ്ദുള്‍ സലാം അപമാനിതനായി തിരികെ പോയെന്നും എകെ ബാലൻ ചൂണ്ടിക്കാണിച്ചു. മതന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് പോയാൽ നാണം കെടുമെന്നും എകെ ബാലൻ പറഞ്ഞു. ഇത് ഗവർണർ കൂടി മനസ്സിലാക്കണം. പ്രധാനമന്ത്രി വന്നതുകൊണ്ട്…

Read More

പ്രിന്‍സിപ്പലിന് പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാൻ അവകാശമില്ല; വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കാതിരുന്നത് തെറ്റ്: മന്ത്രി

വിദ്യാര്‍ഥിയെ  പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത നടപടി തെറ്റാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്രിന്‍സിപ്പലിന് പരീക്ഷ എഴുതിക്കാതിരിക്കാനും പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാനും അവകാശമില്ല. ‘മോഡല്‍ പരീക്ഷയില്‍ കുട്ടിക്ക് ചില വിഷയങ്ങളില്‍ മാര്‍ക്ക് കുറവായിരുന്നു. അതിനാല്‍ നൂറ് ശതമാനം വിജയം നേടണമെങ്കില്‍ പരീക്ഷ എഴുതാതിരിക്കണം. എന്നാല്‍ പ്രിന്‍സിപ്പലിന് ഹാള്‍ടിക്കറ്റ് കൊടുക്കാതിരിക്കാനും മാറ്റിനിര്‍ത്താനും പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാനും അവകാശമില്ല’- മന്ത്രി പറഞ്ഞു. കുട്ടിക്ക് സേ പരീക്ഷ എഴുതുന്നതിനുള്ള അവസരം പൊതുവിദ്യാഭ്യാസവകുപ്പ് ഒരുക്കിക്കൊടുക്കും. പല വിദ്യാലയങ്ങളിലും നൂറ് ശതമാനം വിജയമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍…

Read More

‘വിജയത്തിന് ശേഷം പത്ത് ലക്ഷം രൂപയുടെ കിരീടം സമർപ്പിക്കും, വൈരക്കല്ലും ഉണ്ടാകും’; സുരേഷ് ഗോപി

തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടിക്കാർക്ക് എന്ത് അധികാരമാണുള്ളതെന്ന് സുരേഷ് ഗോപി ചോദിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പത്ത് ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ റോഡ് ഷോയോടെ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ ഇലക്ഷൻ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. തൃശൂരിലെ ലൂർദ് പള്ളിയിലെ മാതാവിന് കിരീടം സമർപ്പിച്ചത് തന്റെ ആചാരത്തിന്റെ ഭാഗമാണെന്നും മാതാവ് സ്വീകരിക്കുമെന്നും സുരേഷ്…

Read More

‘മുഖ്യമന്ത്രിക്ക് മരപ്പട്ടി മൂത്രമൊഴിക്കുന്നതിലാണ് ശ്രദ്ധ; ശമ്പളം കൊടുക്കാത്തത്തിൽ അല്ല’: രമേശ് ചെന്നിത്തല

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവും ആയ രമേശ് ചെന്നിത്തല.  മൂന്നാം ദിവസവും ശമ്പളം കിട്ടാതിരിക്കുന്നത് ചരിത്രത്തിലാദ്യമെന്നും ഗുരുതരമായ അവസ്ഥയുണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല, സംസ്ഥാന സര്‍ക്കാരിന്‍റെ ട്രഷറി സമ്പൂര്‍ണമായി പൂട്ടി, മുഖ്യൻ ഒളിവില്‍ പോയോ എന്ന് സംശയം, മന്ത്രിമാര്‍ക്കെല്ലാം ശമ്പളം കിട്ടി, മാന്യത ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ ശമ്പളം വാങ്ങിക്കരുതായിരുന്നു. അനാവശ്യ ചെലവ്, ധൂർത്ത്, നികുതി പിരിവില്ലായ്മ എല്ലാമാണ് ഈ അവസ്ഥയിൽ…

Read More

ഇന്ത്യ മറ്റുള്ളവരെ ഉപദ്രവിക്കുന്ന ‘തെമ്മാടി രാജ്യം’; മറുപടിയുമായി എസ്.ജയശങ്കർ

ഏഷ്യന്‍ മേഖലയില്‍ ഇന്ത്യ മറ്റുള്ളവരെ ഉപദ്രവിക്കുന്ന ‘തെമ്മാടി രാജ്യം’ ആണോ എന്ന ചോദ്യത്തിന് ചുട്ട മറുപടി നല്‍കി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അയല്‍രാജ്യങ്ങള്‍ ദുരിതം നേരിടുമ്പോള്‍ വലിയ തെമ്മാടി രാജ്യങ്ങള്‍ 4.5 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 37000 കോടി രൂപ) സഹായം നല്‍കാറില്ലെന്ന് ജയശങ്കർ തിരിച്ചടിച്ചു. അത്തരം രാജ്യങ്ങള്‍ കോവിഡ് കാലത്ത് മറ്റു രാജ്യങ്ങള്‍ക്കു വാക്‌സീന്‍ നല്‍കാറില്ലെന്നും ജയശങ്കർ പറഞ്ഞു. ജയശങ്കർ മറുപടി നല്‍കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.  ഇന്ത്യയും അയല്‍രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റങ്ങളാണു വന്നിരിക്കുന്നത്. ബംഗ്ലദേശ്, നേപ്പാള്‍ എന്നീ…

Read More

ക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണം; സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി മറിയക്കുട്ടി

സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി അടിമാലിയിലെ മറിയക്കുട്ടി. പെൻഷൻ വൈകിയതിനെ തുടർന്ന് തെരുവിൽ ഭിക്ഷ യാചിച്ച് മറിയക്കുട്ടി പ്രതിഷേധിച്ചിരുന്നു. ക്ഷേമപെൻഷൻ 2000 രൂപയെങ്കിലുമാക്കണമെന്നാണ് മറിയക്കുട്ടി ആവശ്യപ്പെടുന്നത്. ഇത്തവണത്തെ ബജറ്റിലും സർക്കാർ അതിന് വേണ്ടി ശ്രമിച്ചില്ലെന്നും ക്ഷേമപെൻഷൻ കൂട്ടാത്തത് ഇതിന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി വിമർശിച്ചു. സംസ്ഥാനത്ത് നിലവിൽ നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തിൽ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതൽ കൊടുത്തു തീര്‍ക്കും. അതേസമയം സംസ്ഥാന…

Read More