
‘അമ്മ മരിച്ചിട്ടില്ല, ടെൻഷൻ അടിക്കണ്ടെന്ന് അച്ഛൻ പറഞ്ഞു’; കലയുടെ മകൻ
അമ്മ മരിച്ചിട്ടില്ലെന്ന് മാന്നാറിൽ കാണാതായ കലയുടെ മകൻ പറഞ്ഞു. ജീവനോടെ ഉണ്ടെന്നും അമ്മയെ തിരിച്ച് കൊണ്ട് വരുമെന്നാണ് വിശ്വാസമെന്നും കുട്ടി വ്യക്തമാക്കി. ടെൻഷൻ അടിക്കണ്ടെന്നാണ് അച്ഛൻ പറഞ്ഞത്. പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും അവർ തെറ്റായ വഴിക്കാണ് അന്വേഷണം നടത്തുന്നതെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചെന്നിത്തല പായിക്കാട്ട് മീനത്തേതിൽ ചെല്ലപ്പൻ- ചന്ദ്രിക ദമ്പതികളുടെ മകൾ കലയെ 15 വർഷം മുൻപാണ് മാന്നാറിൽ നിന്ന് കാണാതാകുന്നത്. അന്ന് മകന് ഒരു വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ….