
ആരെയാണ് വിഡ്ഢികളാക്കുന്നത്? ആദ്യം സംസ്ഥാനത്തിന്റെ കണക്കുകൾ ശരിയാക്കൂ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി
വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കണക്കിൽ തപ്പിത്തടഞ്ഞും കോടതിയുടെ രൂക്ഷവിമർശനമേറ്റു വാങ്ങിയും സംസ്ഥാന സർക്കാർ. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ള തുകയിൽ എത്ര ചെലവഴിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സർക്കാരിനായില്ല. പണം ചോദിക്കുമ്പോൾ കൃത്യമായ കണക്കു കൊടുത്താലേ കിട്ടൂ എന്നു മനസ്സിലാക്കണമെന്നും സർക്കാരിന്റെ അക്കൗണ്ടുകൾ കൃത്യമാക്കാനും കോടതി നിർദേശം നൽകി. വയനാടിനായി പ്രത്യേക സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൃത്യമായ കണക്കുകൾ ഹാജരാക്കാൻ ഇരുകൂട്ടർക്കും ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു….