വന്ദേഭാരത് കൊള്ളാം, സിൽവർ ലൈനിന് ബദലാകില്ല; കടകംപള്ളി

വന്ദേഭാരത് എക്സ്പ്രസ് ഒരിക്കലും സിൽവർ ലൈനിന് ബദലാകില്ലെന്ന് മുൻ മന്ത്രിയും എം.എൽ.എ.യുമായ കടകംപള്ളി സുരേന്ദ്രൻ. പുതിയ വണ്ടി കിട്ടിയതിൽ സന്തോഷമുണ്ട്. വർഷങ്ങളായി നമ്മൾ ആഗ്രഹിക്കുന്നതാണിത്. അത് നൽകിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വന്ദേഭാരത് എക്സ്പ്രസിനകത്ത് കയറിയ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘കൊള്ളാം’ എന്നായിരുന്നു കടകംപള്ളിയുടെ മറുപടി. ‘കൊള്ളാം. പുതിയ വണ്ടിയല്ലേ, നല്ല വണ്ടി. ഇതിന് മുൻപ് ചില പുതിയ വണ്ടികൾ വന്നപ്പോഴും ഇതുപോലെയായിരുന്നു. 14-ാമത്തെ തവണയാണെങ്കിലും നമുക്ക് കിട്ടിയല്ലോ. സന്തോഷമുണ്ട്. എന്നാൽ കേരളത്തിനകത്ത് എഴുപത് കിലോമീറ്ററിൽ കൂടുതൽ…

Read More

വിരുദ്ധ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന് കരുതിയില്ല; അനിൽ ബിജെപിയിലേക്ക് പോയതിൽ ദുഃഖമുണ്ടെന്ന് തരൂർ

എകെ ആന്‍റണിയുടെ മകനും കോണ്‍ഗ്രസ് ഐടി സെല്‍ മുന്‍ തലവനുമായ അനിൽ ആന്‍റണി ബിജെപിയിലേക്ക് പോയതിൽ ദു:ഖമുണ്ടെന്ന് ശശി തരൂർ എംപി. സ്വയം തീരുമാനം എടുക്കാൻ അനിലിന് സ്വാതന്ത്ര്യം ഉണ്ട്, പക്ഷേ ആശയപരമായി തീർത്തും വിരുദ്ധമായ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന് കരുതിയില്ലെന്ന് തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കർണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും നിരവധി പേർ കർണാടകയിൽ ബിജെപി ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് വന്നിട്ടുണ്ട്. ഇതെല്ലാം പാര്‍ട്ടിക്ക് ഗുണമാകുമെന്നും ശശി തരൂര്‍ പറഞ്ഞു. കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിയുടെ ബിജെപി…

Read More

മധുകൊലക്കേസ്; തെളിഞ്ഞത് മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം; നീതിപൂർവമായ വിധിയെന്ന് പ്രതിഭാഗം

മധുവധക്കേസിൽ മണ്ണാർക്കാട് പട്ടിക ജാതി-പട്ടികവർഗ പ്രത്യേക കോടതിയിൽ നിന്നുണ്ടായത് നീതി പൂർവ്വമായ വിധിയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ സിദ്ദിഖ്. മനപ്പൂർവ്വം മധുവിനെ കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഇക്കാര്യം കണ്ടെത്തിയാണ് പ്രതികൾക്കെതിരേ മനപ്പൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനപൂർവ്വം കൊല്ലണമെന്ന ഉദ്ദേശം പ്രതികൾക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്. അതുകൊണ്ടാണ് 302 വകുപ്പ് ഒഴിവാക്കി മനപൂർവമല്ലാത്ത നരഹത്യാക്കുറ്റം 304 (2) ചേർത്തത്. ഈ വകുപ്പിൽ പരമാവധി 10 വർഷം വരെയാണ് ശിക്ഷ ലഭിക്കുക….

Read More

കേസ് കടന്നുപോയത് പ്രതിസന്ധിഘട്ടങ്ങളിലൂടെ; പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനായി; മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികളെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്ന് മന്ത്രി കെ രാധാകൃഷ്ണൻ. 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 16 പേരിൽ 2 പേരെ മാറ്റിനിർത്തിയിട്ടുണ്ട്. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ വാങ്ങി നൽകാൻ പല ഘട്ടത്തിൽ പരിശ്രമങ്ങളുണ്ടായി. മധു കേസ് ആരംഭം മുതൽ പല പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. കേസ് നടത്തിപ്പിന് പ്രോസിക്യൂട്ടർമാരെ പല തവണ മാറ്റേണ്ടി വന്നു. പിന്നിട്ടത് വലിയ കടമ്പകൾ. അട്ടിമറിക്കപ്പെട്ടേക്കാൻ സാധ്യതയുണ്ടായിരുന്ന കേസിലാണ് വിധി….

Read More

ട്രെയിനിലെ തീപിടിത്തം ഗൗരവമേറിയത്: കേന്ദ്ര റെയിൽവേ മന്ത്രി

എലത്തൂ‍രിൽ ഓടുന്ന ട്രെയിനിൽ  നടന്ന ആക്രമണത്തിന്‍റെ വിശദാംശങ്ങള്‍ കേരളത്തില്‍ നിന്ന് തേടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആസൂത്രമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സംഭവത്തില്‍ എൻഐഎയും അന്വേഷണം നടത്തും. സംഭവം ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ്  പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ തേടിയതായും കേന്ദ്ര മന്ത്രി വിശദീകരിച്ചു.  ട്രെയിനിലെ ആക്രമണം ആസൂത്രിതമെന്നാണ് ലഭിക്കുന്ന സൂചനകളിൽ നിന്നും വ്യക്തമാകുന്നത്, പ്രതിയുടെ ആക്രമണ രീതിയെയും രക്ഷപ്പെട്ട രീതിയേയും ഗൗരവമായാണ്…

Read More

‘വിചിത്ര വിധി’; ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയെന്ന് വി.ഡി. സതീശൻ

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരായ ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്താ വിധിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിചിത്ര വിധിയാണെന്നും ലോകായുക്തയുടെ വിശ്വാസ്യത തന്നെ തകർക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. വിധി പറയാൻ ഒരു വർഷത്തെ കാലതാമാസം എന്തിനായിരുന്നുവെന്നതിൽ അവക്തതയുണ്ട്. ഹൈക്കോടതി ഇടപെട്ടിലെങ്കിൽ ഇപ്പോഴും തീരുമാനം ഉണ്ടാകുമായിരുന്നില്ല. ലോകയുക്തയെ ഭീഷണിപ്പെടുത്തി നേടിയ ഉത്തരവാണിതെന്നാണ് സംശയം. വിധി അനന്തമായി നീട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവർണറുമായി ധാരണ ഉണ്ടാക്കിയാൽ ആ വിഷയത്തിലെ നിലവിലെ സാഹചര്യവും…

Read More

സിപിഎമ്മിന് ശിവശങ്കറുമായി ബന്ധമില്ല; എംവി ഗോവിന്ദൻ

സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലൈഫ് മിഷൻ കേസിലെ ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറും സിപിഎമ്മും തമ്മിൽ ബന്ധമില്ല. അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് രാഷ്ട്രീയമാണ്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോയെന്നും സ്വർണ്ണക്കടത്ത് കേസിലെ അറസ്റ്റ് ചൂണ്ടിക്കാട്ടി എംവി ഗോവിന്ദൻ പറഞ്ഞു.  ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തണുപ്പൻ പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത്. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട…

Read More

‘മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ ശ്രദ്ധക്കുറവുണ്ടായിട്ടില്ല’; വിശദമായ റിപ്പോർട്ട് തേടി മന്ത്രി 

മോക് ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ശ്രദ്ധക്കുറവുണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ. പ്രാഥമിക അന്വേഷണത്തിൽ യുവാവിന്റെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നും വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ടെന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി വിശദീകരിച്ചു. മോക് ഡ്രില്ലിനിടെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരും. സുഖകരമായ സ്ഥലത്തല്ല മോക് ഡ്രിൽ നടത്തുക. ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നത്. വിശദ റിപ്പോർട്ട് വൈകുന്നേരത്തോടെ ലഭിക്കുമെന്നും മന്ത്രി കെ രാജൻ വിശദീകരിച്ചു. അതേ…

Read More

ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങള്‍: കണ്ണൂര്‍ വിസി

​ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് കണ്ണൂർ വിസി ​ഗോപിനാഥ് രവീന്ദ്രൻ.‌ സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ​ഗവർണറുടെ നടപടിയോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ‘ഷോ കോസിന് ഞാനെന്ത് മറുപടി കൊടുക്കണമെന്ന് അറിയില്ല. തന്നെ നിയമിച്ചവർക്കാണ് മറുപടി പറയാനാവുക. ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട ഗവർണർ ആവശ്യപ്പെട്ട റിപ്പോർട്ട് കൊടുത്തിരുന്നു. ഷോ കോസ് നൊട്ടീസിന് മറുപടി കൊടുക്കും. എന്നാൽ എന്ത് എഴുതണം എന്നറിയില്ല. സെർച്ച് കമ്മറ്റിയിൽ എത്ര പേരുണ്ടെന്നൊന്നും തനിക്കറിയില്ല….

Read More